Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി.കെ മാധവന്‍: നൂറ്റിപ്പതിമൂന്നാം ജയന്തി ഇന്ന്

ടി.കെ മാധവന്‍: നൂറ്റിപ്പതിമൂന്നാം ജയന്തി ഇന്ന്
, തിങ്കള്‍, 27 ഓഗസ്റ്റ് 2007 (12:02 IST)
FILEFILE
നാല്‍പ്പത്താറ് കൊല്ലത്തെ ജീവിതം കൊണ്ട് കേരള സാമൂഹിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി മാറിയ വ്യക്തിയാണ് ടി കെ മാധവന്‍.

പൗരസമത്വവാദത്തിന്‍റെ ഉപജ്ഞാതാവും, സ്വാതന്ത്ര്യ സമര സേനാനിയും ,കറകളഞ്ഞ രാജ്യ സ്നേഹിയും ആദര്‍ശധീരനും സംഘാടകനുമായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയില്‍ കായംകുളത്തിനടുത്തുളള ആലൂമ്മൂട്ടില്‍ കുടുംബാം ഗമാണ് മാധവന്‍. -ആലുമ്മൂട്ടില്‍ കേശവന്‍ ചാന്നാരുടെ മൂത്ത മകന്‍ .

1894 ആഗസ്റ്റ് 26 ന് ജനിച്ചു. 46 വയസ്സു മാത്രമുള്ളപ്പോള്‍ 1930 ഏപ്രില്‍ 30 ന് ഇഹലോകവാസം വെടിഞ്ഞു .

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളാല്‍ ആകൃഷ്ടനായതു മുതല്‍ എസ്.എന്‍.ഡി.പി യുമായി ബന്ധപ്പെട്ടു. എസ്.എന്‍.ഡി.പി യുടെ ഡയറക്ടര്‍, മാനേജിംഗ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ് ഠിച്ചിട്ടുണ്ട്.

ദേശാഭിമാനി

ദേശാഭിമാനി എന്ന പേരില്‍ 1915 ല്‍ കൊല്ലത്തുനിന്ന് ഒരു പത്രം ആരംഭിക്കാന്‍ അദ്ദെഹം മുന്‍കൈയെടുത്തു. തുടക്കത്തില്‍ അണിയറയ്ക്കു പിന്നില്‍ നിന്നാണ് പ്രവര്‍ത്തിച്ചെങ്കിലും രണ്ടു കൊല്ലത്തിനുശേഷം അദ്ദേഹം തന്നെ അതിന്‍റെ പ്രത്രാധിപരായി. അങ്ങനെ ദേശാഭിമാനി മാധവന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

അധഃകൃതരുടെ എല്ലാവിധ പൗരാവകാശങ്ങള്‍ക്കുവേണ്ടിയും ജനങ്ങള്‍ക്കുകൂടി പങ്കുള്ള ഭരണക്രമം ആവിഷ്കരിക്കുന്നതിനു വേണ്ടിയും ദേശാഭിമാനി ശക്തിയുക്തം വാദിച്ചു. അതോടെ അദ്ദേഹം ദേശാഭിമാനി ടി.കെ.മാധവന്‍ എന്ന പേരില്‍ പ്രശസ്തനായി.

ഈഴവരും മറ്റു പിന്നോക്കവിഭാഗങ്ങളും മനംമടുത്തു ദേശീയ പ്രസ്ഥാനത്തില്‍ നിന്നു മാറിപ്പോകുന്നതിനെ അദ്ദേഹം തടഞ്ഞു നിര്‍ത്തി .അധഃകൃത ജനവിഭാഗങ്ങളുടെ , താന്‍ ഉള്‍പ്പെട്ട ഈഴവസമുദായത്തിന്‍റെ പ്രത്യേകിച്ചും അവകാശ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ ബോധപൂര്‍വം ശ്രമിച്ചു .

ഒന്നാംതരം വാഗ്മിയും മേലേക്കിട സംഘാടകനുമായിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തനം കൊണ്ടുമാത്രം തൃപ്തനായില്ല.

വൈക്കം സത്യസ്രഹം

വൈക്കം സത്യഗ്രഹത്തിന്‍റെ നായകരില്‍ ഒരാളായിരുന്നു ടി കെ മാധവന്‍. കേരളത്തിന്‍റെ സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പ്രമുഖസ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്. ത്യാഗോജ്ജ്വലവും അഹിംസാത്മകവുമായ ഗാന്ധിയന്‍ സമരത്തിന്‍റെ വീരചരിത്രമാണെന്നു വൈക്കത്ത് എഴുതപ്പെട്ടത്.

ഇന്ത്യയെ മാറ്റിയെടുത്ത മഹാസമരങ്ങളിലൊന്നാണ്.വൈക്കം സത്യഗ്രഹം.ഗാന്ധിജി ഇടപെട്ടതോടെ സമരത്തിന് വിജയയും പ്രസസ്ഥിയും കൈവന്നു. പക്ഷെ അയിത്തോച്ചാടനം കോണ്‍ ഗ്രസ്സിന്‍റെ അജണ്ടയില്‍ ഇല്ലത്തിരുന്ന കാലത്താണ്. ടി കെ മാധവന്‍ വൈക്കം സത്യഗ്രഹത്തിന് മുതിരുന്നത്.

ക്ഷേത്രപരിസരങ്ങളില്‍ വഴിനടക്കാന്‍ പോലും പിന്നോക്കസമുദായക്കാര്‍ക്കു സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിവിശേഷത്തിനെതിരെ സമരം നടത്താന്‍ തന്നെ അദ്ദേഹം ഉറച്ചു.മഹാത്മാഗാന്ധിയുടെയും, മലബാറിലെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി.കേശവമേനോന്‍ തുടങ്ങിയവരുടെയും സഹായം അദ്ദേഹം തേടി. പട്ടം താണുപിള്ള, മന്നത്തു പത്മനാഭന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ സംരംഭങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങി.

1924 ജനുവരി 24 ന് എറണാകുളത്തു കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി കൂടി വൈക്കത്തു പൊതു നിരത്തുകളില്‍ ഈഴവര്‍ക്കും മറ്റ് തീണ്ടല്‍ ജാതിക്കാര്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനിച്ചു.

1924 മാര്‍ച്ച് 30 ന് മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിന്‍റെ പ്രധാന നേതാക്കളായിരുന്ന ടി.കെ.മാധവനെയും കെ.പി.കേശവമേനോനെയും ഏപ്രില്‍ അഞ്ചിന് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam