Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന് അനുകൂലമായി മമ്മൂട്ടിയും മോഹന്‍ലാലും നിലയുറപ്പിച്ചു?! - പൃഥ്വിയുടെ പിടിവാശിക്ക് പിന്നില്‍ മറ്റൊരു കാരണമുണ്ട്?

മകളുടെ തലയില്‍ തൊട്ട് ദിലീപ് ഇന്നസെന്റിനോട് പറഞ്ഞു - ‘ചേട്ടാ ഒന്നുമറിയില്ല‘! ജനപ്രിയന്‍ വിദഗ്ധമായി പറ്റിച്ചത് അവരെ!

ദിലീപിന് അനുകൂലമായി മമ്മൂട്ടിയും മോഹന്‍ലാലും നിലയുറപ്പിച്ചു?! - പൃഥ്വിയുടെ പിടിവാശിക്ക് പിന്നില്‍ മറ്റൊരു കാരണമുണ്ട്?
, ബുധന്‍, 26 ജൂലൈ 2017 (15:39 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്ന സമയത്ത് മലയാളത്തിലെ രണ്ട് മെഗാതാരങ്ങള്‍ ഒത്തുചേര്‍ന്നു. സത്യമെന്തെന്ന് അറിയുകയായിരുന്നു അവരുടെ ലക്ഷ്യം. ദിലീപിനെതിരായ ആരോപണങ്ങള്‍ ചര്‍ച്ചയായപ്പോള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേയും ആവശ്യപ്രകാരം ഇന്നസെന്റ് ദിലീപിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ തിരക്കി.
 
പലയാവര്‍ത്തി ഇന്നസെന്റ് ദിലീപിനോട് സംഭവത്തിലെ സത്യാവസ്ഥയെ കുറിച്ച് തിരക്കി. ‘ഒന്നുമില്ല ചേട്ടാ’ എന്നായിരുന്നു ദിലീപിന്റെ മറുപടി. മകളുടെ തലയില്‍ തൊട്ട് സത്യവും ചെയ്തുവത്രേ. ജനപ്രിയന്റെ വാക്കുകളെ ഇന്നസെന്റ് കണ്ണുമടച്ച് വിശ്വസിച്ചു. ഇക്കാര്യത്തില്‍ ദിലീപ് നിരപരാധി ആണെന്ന് അവന്‍ തന്നോട് പറഞ്ഞുവെന്ന് ഇന്നസെന്റ് വ്യക്തമാക്കുകയും ചെയ്തു.
 
ദിലീപിന്റെ വാക്കുകളെ വിശ്വസിച്ച ഇന്നസെന്റും മമ്മൂട്ടിയും അടക്കമുള്ളവര്‍ താരത്തിന് നീതി കിട്ടാന്‍ പൊരുതി. ഇരയ്ക്ക് നീതിയെന്ന് പറഞ്ഞതിനൊപ്പം പ്രതിക്കും അവര്‍ നീതിക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബഹളം വെച്ചു. ഗണേഷും മുകേഷും ഇക്കാര്യത്തില്‍ മുന്നില്‍ നിന്നു. എന്നാല്‍, താരരാജാക്കന്മാര്‍ മാത്രം മൌനം പാലിച്ചു. ആ മൌനത്തിന് പിന്നിലെ കാരണമെന്തെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ പലരും ചര്‍ച്ച ചെയ്തു. 
 
ദിലീപിനെ അറസ്റ്റ് ചെയ്തതിനു ശേഷവും അദ്ദേഹത്തിന് പിന്തുണയുമായി താരങ്ങള്‍ എത്തി. സിദ്ദിഖ് ആയിരുന്നു അതില്‍ മുഖ്യന്‍. അറസ്റ്റ് ചെയ്തെങ്കിലും താരസംഘടനയായ ‘അമ്മ‘യില്‍ നിന്നും ദിലീപിനെ സസ്പെന്‍ഡ് ചെയ്യുക എന്ന തീരുമാനമായിരുന്നു തലമൂത്ത താരങ്ങള്‍ സ്വീകരിച്ചിരുന്നത്‍. എന്നാല്‍, പൃഥ്വിരാജിന്റെ അപ്രതീക്ഷിത എന്‍‌ട്രിയും കടുത്ത നിലപാടും ‘അമ്മ’യെ വെള്ളം കുടിപ്പിച്ചു. 
 
മമ്മൂട്ടിയുടെ നിലപാടുകളെ പൃഥ്വിരാജ് പൂര്‍ണമായും എതിര്‍ത്തു. മോഹന്‍ലാലിന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടലായിരുന്നു അന്ന് താരസംഘടന പൊളിയാതിരിക്കാന്‍ കാരണം. തന്റെ അച്ഛനെ പുറത്താക്കിയ സംഘടനയുടെ തലപ്പത്തിരിക്കണം, അല്ലെങ്കില്‍ സംഘടന പൊളിക്കണം എന്നൊരു ചിന്ത പൃഥ്വിക്ക് ഉണ്ടെന്ന് വരെ മാധ്യമങ്ങള്‍ എഴുതി. പൃഥ്വിരാജിനും മഞ്ജു വാര്യര്‍ക്കുമെതിരെ പല ആരോപണങ്ങളും ഉയര്‍ന്നു. ഹൈക്കോടതിയില്‍ നിന്ന് ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷ ഫാന്‍സുകാര്‍ക്കും താരസംഘടനയ്ക്കും ഉണ്ടായിരുന്നു.
 
എന്നാല്‍, ഹൈക്കോടതിയുടെ വിധി ദിലീപിനെ മാത്രമല്ല, ദിലീപ് പുറത്തിറങ്ങുമെന്ന് കരുതിയവരേയും തളര്‍ത്തി. ഇതോടെ പൃഥ്വി വീണ്ടും സജീവമാവുകയാണ്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനി അത് മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അമ്മയുടെ തലപ്പത്ത് അഴിച്ചുപണി വേണമെന്നും പൃഥ്വി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ പ്രതികരണമൊന്നും നടത്താത്ത സൂപ്പര്‍‌താരങ്ങള്‍ പൃഥ്വിയുടെ നിലപാടിനോട് യോജിക്കുമോ എന്നതാണ് സിനിമയിലെ പ്രധാന ചര്‍ച്ചാ വിഷയം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് സുപ്രീംകോടതിയെന്നു കേട്ടാല്‍ ഭയം, അഭിഭാഷകരോട് നിലപാട് വ്യക്തമാക്കി - പേടിപ്പിക്കുന്നത് സിംഗിൾബെഞ്ചിന്റെ പരാമര്‍ശം