Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാരഡേ--വൈദ്യുതിയുടെ ആചാര്യന്‍

1791 സെപ്തംബര്‍ 22ന് ജനിച്ച അദ്ദേഹം 1867 ഓഗസ്റ്റ് 25 ന് അന്തരിച്ചു.

ഫാരഡേ--വൈദ്യുതിയുടെ ആചാര്യന്‍
പുസ്തകം തുന്നിക്കെട്ടി ചട്ടയിടുന്ന ജോലി ചെയ്തിരുന്ന ആള്‍ ലോകോത്തര ശാസ്ത്രജ്ഞനായി മാറിയതാണ് മൈക്കേല്‍ ഫാരഡെയുടെ ജീവിതകഥ. ഇംഗ്ളണ്ടിലെ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായി വളര്‍ന്നതാണ് അദ്ദേഹത്തിന്‍റെ വിജയഗാഥ.

ഡൈനമോയുടെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു.വൈദ്യുതിയുടെ വികാസ പരിണാമങ്ങളില്‍ ഫാരഡേയുടെ പങ്ക് വളരെ വലുതാണ്. മതവിശ്വാസിയും, കരുണാമയനും നിഷ്കളങ്കനുമായ കണ്ടുപിടിത്തക്കാരനായാണ് ഫാരഡെ അറിയപ്പെടുന്നത്.

1791 സെപ്തംബര്‍ 22ന് ജനിച്ച അദ്ദേഹം 1867 ഓഗസ്റ്റ് 25 ന് അന്തരിച്ചു.

ഡൈനമോ, ട്രാന്‍സ് ഫോര്‍മര്‍, ഡയറക്ട് കറന്‍റ്, മോര്‍ട്ടോര്‍ എന്നിവ കണ്ടുപിടിച്ചത് ഫാരഡെയാണ്. ഈ കണ്ടുപിടിത്തങ്ങള്‍ എത്രത്തോളം നല്ലതാണ് എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പെറ്റുവീണ കുഞ്ഞ് എത്രത്തോളം നല്ലതാണോ അത്രത്തോളം എന്ന് ഫാരഡെ മറുപടി നല്‍കിയിരുന്നു.

ഗണിതശാസ്ത്രം പഠിച്ചില്ലെങ്കിലും മാക്സ് വെല്‍പോലുള്ളവരുടെ ഗണിതസിദ്ധാന്തങ്ങള്‍ വൈദ്യുതിയേയും കാന്തിക ഗവേഷണത്തെയും കുറിച്ചുള്ള ഫാരഡെയുടെ സിദ്ധാന്തങ്ങളില്‍ നിന്നാണ് ഊര്‍ജ്ജം ഉള്‍ക്കൊണ്ടത്.

ഫാരഡെ 1831 ല്‍ കണ്ടുപിടിച്ച ഇലക്ട്രോ മാഗ്നറ്റിക് ഇന്‍ഡക്ഷന്‍ സിദ്ധാന്തമാണ് വൈദ്യുത ട്രാന്‍സ്ഫോര്‍മറുകളും ജനറേറ്ററുകളും പിറവിയെടുക്കാന്‍ കാരണം. 1830 ല്‍ ഡാനിഷ് തത്വശാസ്ത്രജ്ഞനായ ഹാന്‍സ് ക്രിസ്ത്യന്‍ ഓര്‍സ്റ്റെഡ്, ഇലക്ട്രോമാഗ്നറ്റിസം കണ്ടുപിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രായോഗിക പരീക്ഷണങ്ങളാണ് ഫാരഡെയെ കണ്ടുപിടിത്തത്തില്‍ കൊണ്ടെത്തിച്ചത്.

ഈ കണ്ടുപിടിത്തത്തോടെ അതുവരെ സിദ്ധാന്തത്തിലൊതുങ്ങി കഴിഞ്ഞിരുന്ന വൈദ്യുതി യാ ഥാര്‍ത്ഥ്യമായി. 19 ാം നൂറ്റാണ്ടില്‍ വൈദ്യുതിയുടെ പ്രായോഗികതയും ഉപയോഗവും മനസ്സിലാക്കി തന്നത് ഫാരഡെയാണ്

വൈദ്യുതകാന്ത പ്രവര്‍ത്തനങ്ങളിലായിരുന്നു ഫാരഡെയുടെ താത്പര്യം. ഇലക്ട്രോമാഗ്നറ്റിക് ഇന്‍ഡക് ഷന്‍ , ഇലക്ട്രോ മാഗ്നറ്റിക് റോട്ടേഷന്‍, മാഗ്നറ്റിക് - ഓപ്റ്റിക്കല്‍ ഇഫക്ട് , ഡയാമാഗ്നറ്റിസം എന്നിവ അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങളാണ്.

ലണ്ടനില്‍, ഇപ്പോള്‍ എലഫന്‍റ് ആന്‍റ് കാസില്‍ എന്നറിയപ്പെടുന്ന ന്യൂയിങ്ടണില്‍ ജനിച്ച ഫാരഡെയുടെ കുട്ടിക്കാലത്തെക്കുറിച്ച് അറിവ് കുറവാണ്. അദ്ദേഹം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചിരുന്നു എന്നു മാത്രമറിയാം. കൊല്ലപ്പണിക്കാരനായ അച്ഛന്‍ ജെയിംസ് സാന്‍റമാനിയന്‍ ക്രിസ്ത്യാനിയായിരുന്നു.

ബ്ളാന്‍റഫോര്‍ഡ് തെരുവില്‍ പുസ്തകം ബൈന്‍റ് ചെയ്യുന്ന ജോര്‍ജ്ജ് റീബൗവിന്‍റെ കീഴില്‍ 13 ാം വയസ്സില്‍ ഫാരഡെ ജോലിക്കു ചേര്‍ന്നു. ബയന്‍റ് ചെയ്യാന്‍ കിട്ടിയ പുസ്തകങ്ങള്‍ വായിച്ചതിലൂടെയാണ് ഫാരഡേയുടെ ലോകം വളര്‍ന്നത്.

Share this Story:

Follow Webdunia malayalam