Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദര്‍ തെരേസ - കരുണയുടെ മാലാഖ

അഗതികളുടെ അമ്മ - മദര്‍ തെരേസ

മദര്‍ തെരേസ - കരുണയുടെ മാലാഖ
FILEFILE

അല്‍ബേനിയയില്‍ 1910 ഓഗസ്റ്റ് 27ന് ജനിച്ച് ഇന്ത്യയില്‍ കര്‍മ്മകാണ്ഡം കഴിച്ച്, വാഴ്ത്തപ്പെട്ടവളായി മാറിയ ഈ സന്യാസിനി 1997 സെപ്റ്റംബര്‍ അഞ്ചിന് എണ്‍പത്തിയേഴാം വയസിലാണ് അന്തരിച്ചത്.

ഇന്ത്യ ഈ മഹതിയെ ഭാരതരത്നം നല്‍കി ആദരിച്ചു. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികള്‍ക്കായി സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ ഈ സന്യാസിനിയമ്മ ലോകത്തിനു തന്നെ വഴികാട്ടിയിരുന്നു.

1910 ഓഗസ്റ്റ് 27ന് മാഴ്സെഡോണിയയിലെ സ്കോപ് ജെയില്‍ നിക്കോളയുടെയും ഡ്രാന്‍ന്‍റിഫില്ലെ ബൊജക്സിയുവിന്‍റേയും മകളായാണ് മദറിന്‍റെ ജനനം. ഗോണ്‍സ്കി ബൊജക്സിയു എന്നായിരുന്നു യഥാര്‍ത്ഥ പേര്.

കുടുംബത്തിന്‍റെ ഔദാര്യവും ദീനാനുകമ്പയും കുട്ടിയായ ഗേണ്‍ക്സിയെ സ്വാധീനിച്ചു. തന്‍റെ ജീവിത ദൗത്യം പാവപ്പെട്ടവരെ സഹായിക്കലാണെന്ന് പന്ത്രണ്ടാം വയസില്‍ കുട്ടി തിരിച്ചറിഞ്ഞു.

കന്യാസ്ത്രീയാവാന്‍ തീരുമാനിച്ച ഗോണ്‍ക്സി അയര്‍ലാന്‍റിലെ ഡബ്ളില്‍ലിറെറ്റോ വിഭാഗത്തിലെ കന്യാസ്ത്രീയായി. ഒരു കൊല്ലം അയര്‍ലാന്‍റില്‍ കഴിഞ്ഞ ശേഷം മദര്‍ ഇന്ത്യയിലേക്ക് വന്നു. ഡാര്‍ജിലിങ്ങിലെ ലോറെറ്റോ കോണ്‍വെന്‍റിലെത്തി. 17 കൊല്ലം അവിടെ അധ്യാപികയായിരുന്നു. കൊല്‍ക്കത്ത സെന്‍റ് മേരീസ് സ്കൂളിന്‍റെ പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു.


ഡാര്‍ജിലിങ്ങിലേക്ക് തീവണ്ടിയില്‍ പോകവേ 1946 സെപ്റ്റംബര്‍ 10ന് മദറിന് ഉള്‍വിളിയുണ്ടായി. പാവങ്ങളില്‍ പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ദൈവം കല്പിച്ചു. അങ്ങനെ ലോറ്റേേ സന്യാസി സമൂഹം ഉപേക്ഷിച്ച് മദര്‍ കൊല്‍ക്കത്തയിലെ ചേരികളിലേക്കിറങ്ങി. മുന്‍ വിദ്യാര്‍ത്ഥിയായ ആഗ്നസ് മദറിന്‍റെ പിന്‍ഗാമിയായി എത്തി.

മിഷണറീസ് ഓഫ് ചാരിറ്റി എന്നൊരു കന്യാസ്ത്രീ വിഭാഗം ഉണ്ടാക്കാനായി പോപ്പിന്‍റെ അനുമതി ഉണ്ടാകാന്‍ താമസമുണ്ടായില്ല. നീല വരകളുള്ള വെള്ളസാരിയും ശിരോവസ്ത്രവും ഇടതു ചുമലില്‍ നീല കുരിശുമായിരുന്നു ഈ വിഭാഗത്തിന്‍റെ ചിഹ്നം.

കൊല്‍ക്കത്തയിലെ ഉപേക്ഷിക്കപ്പെട്ട കാളി ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്തായിരുന്നു മിഷണറീസ് ഓഫ് ചാരിറ്റീസ് പാവങ്ങള്‍ക്കായി മന്ദിരം തുറന്നത്. പിന്നെ നിര്‍മ്മല ഹൃദയം ശാന്തിവന്‍ തുടങ്ങിയ പേരില്‍ ഒട്ടേറെ ആതുരാലയങ്ങള്‍ കൊല്‍ക്കത്തയിലിവര്‍ പാവങ്ങള്‍ക്കും അശരണര്‍ക്കുമായി തുറന്നു.

1965ല്‍ മദറിന്‍റെ പ്രവര്‍ത്തനം ലോകത്തെങ്ങും വ്യാപിച്ചു. പോപ്പ് പോള്‍ രണ്ടാമന്‍ ഇതിന് അനുമതി നല്‍കി.

1962ല്‍ പത്മശ്രീ, 1971ല്‍ പോപ്പ് സമാധാന സമ്മാനം, 72ല്‍ അന്താരാഷ്ട്രധാരണക്കുള്ള നെഹ്റു സമ്മാനം. 1979ല്‍ നോബെല്‍ സമ്മാനം. 85ല്‍ അമേരിക്കയിലെ ഉന്നത ബഹുമതിയായ മെഡല്‍ ഓഫ് ഫ്രീഡം. 1985ല്‍ ആദരസൂചകമായി അമേരിക്കന്‍ പൗരത്വം എന്നിവ മദറിന് ലഭിച്ചു.

ലോകത്തേറ്റവും ബഹുമാനിക്കുന്ന സ്ത്രീകളില്‍ ഒരാളായിരുന്നു മദര്‍ തെരേസ. 1985ല്‍ റോമില്‍ വച്ചവര്‍ക്ക് ഹൃദയാഘാതമുണ്ടായി. 1991ല്‍ മെക്സിക്കോയില്‍ ന്യൂമോണിയ പിടിച്ച് വീണ്ടും ഹൃദയാഘാതം വന്നു. 1996ല്‍ മലേറിയ പിടിപെട്ടു.

1997മാര്‍ച്ച് 13ന് സിസ്റ്റര്‍ നിര്‍മ്മലയെ പിന്‍ഗാമിയാക്കി. കരുണയുടെ മാലാഖയായ മദര്‍ അടുത്ത കൊല്ലം സെപ്റ്റംബര്‍ അഞ്ചിന് അന്തരിച്ചു.

Share this Story:

Follow Webdunia malayalam