രജനികാന്ത് രാഷ്ട്രീയപാര്‍ട്ടി ആരംഭിക്കുന്നു?!
രജനികാന്ത് രാഷ്ട്രീയത്തിലേക്ക്?!
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി സൂചന. ഉടന്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കാനാണ് രജനിയുടെ ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. പല പ്രമുഖരുമായും രജനി ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയം നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രജനി ആരംഭിക്കുന്ന പാര്‍ട്ടി ആര്‍ എസ് എസിനോടും ബി ജെ പിയോടും ആഭിമുഖ്യമുള്ളതാകുമെന്നും ഭാവിയില്‍ തമിഴ്നാട്ടില്‍ ബി ജെ പി ഉള്‍പ്പെടുന്ന മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനികാന്ത് എത്തുമെന്നും ചില രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.