Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് പകുതിയോളം പേര്‍ ദരിദ്രര്‍

ഇന്ന് ഒക്‍ടോബര്‍ 17 - അന്തര്‍ദ്ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം

ലോകത്ത് പകുതിയോളം പേര്‍ ദരിദ്രര്‍
PROPRO
ഇന്ന് ഒക്‍ടോബര്‍ 17 - അന്തര്‍ദ്ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം

ദാരിദ്ര്യം ഒഴിവാക്കാന്‍ കൂട്ടയ്മ എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ സന്ദേശം. വികസിതവും അവികസിതവുമായ രാജ്യങ്ങളില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ലോകജനസംഖ്യയുടെ ഏതാണ്ട് പകുതി കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. 130 കോടി ആളുകള്‍ ദരിദ്രരാണെന്നാണ് ലോക ബാങ്കിന്‍റെ കണക്ക്. ഇതുമൂലം അവരുടെ വിശപ്പ് മാറുന്നില്ല. കുടിവെള്ളവും താമസ സ്ഥലവും വസ്ത്രവും വിദ്യാഭ്യാസവും തൊഴിലും എല്ലാം ഇക്കൂട്ടര്‍ക്ക് അന്യമാണ്.

ലോകത്താകമാനം മരിക്കുന്ന ആളുകളുടെ മൂന്നിലൊന്ന് ദരിദ്രരോ അവരുടെ മരണം ദാരിദ്ര്യം മൂലമോ ആണ്. ഒരു ദിവസം അര ലക്ഷം പേരാണ് ഇങ്ങനെ മരിക്കുന്നത്. ഇവരില്‍ ഏറിയ ഭാഗവും കുട്ടികളാണ്. പിന്നെ സ്ത്രീകളും.

ഒക്ടോബര്‍ പതിനാറിന് ലോക ഭക്‍ഷ്യദിനം ആഘോഷിക്കുന്നതിനു പിന്നാലെയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം വരുന്നത് എന്നത് ആകസ്മികമല്ല. ലോകത്ത് ഒരു ഭാഗത്ത് ആളുകള്‍ അനാവശ്യത്തിന് ഭക്‍ഷണം കഴിച്ച് ഭക്‍ഷണവും ഭക്‍ഷ്യവസ്തുക്കളും പാഴാക്കി കളയുമ്പോള്‍ മറുഭാഗത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ ലക്ഷങ്ങള്‍ പട്ടിണി മരണത്തിന് ഇരയാവുന്നു.

സമ്പന്ന രാഷ്ട്രങ്ങള്‍ പലപ്പോഴും മൃഗതുല്യരായി ഇല്ലായ്മയുടെ കഷ്ടതകള്‍ അനുഭവിച്ച് ആഹാരം കഴിക്കാതെ മരിച്ചു പോവുന്ന കുട്ടികളേയും പാവപ്പെട്ട മനുഷ്യരേയും ഓര്‍ക്കാറില്ല.

അമേരിക്കയിലെ വന്‍‌കിട ഹോട്ടലുകളില്‍ ബാക്കിയാക്കി കളയുന്ന ഭക്ഷണം കൊണ്ട് ഒരു ദിവസം സോമാലിയ പോലുള്ള ഒരു രാജ്യത്തെ ഭക്‍ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവും. അത്രഭീകരമാണ് അവിടത്തെ ഭക്‍ഷ്യ ധൂര്‍ത്ത്.


1987ല്‍ പാരീസിലാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആദ്യം ആചരിച്ചത്. പട്ടിണിയുടേയും വിശപ്പിന്‍റേയും അതിക്രമത്തിന്‍റെയും ഭീതിയുടേയും ഇരകളെ അനുസ്മരിക്കാനായി പാരീസിലെ ട്രൊക്കാ ഡേറോയില്‍ ഒരു ലക്ഷം ആളുകളാണ് അന്ന് അണിനിരന്നത്.

19992 മുതല്‍ ഐക്യരാഷ്ട്ര സഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി.
ലോകത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുക, അതിനായി ലോകശ്രദ്ധ ഉണര്‍ത്തുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശം.

2015 ഓടെ ലോകത്തില്‍ കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കുക എന്ന ലക്‍ഷ്യമാണ് സഹസ്രാബ്ദ ഉച്ചകോടിയില്‍ കൈക്കൊണ്ടത്. ദിവസം ഒരു ഡോളറില്‍ താഴെ വരുമാനം ഉള്ളവരെയാണ് കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരായി കണക്കാക്കുന്നത്.

മനുഷ്യാവകാശ സങ്കല്‍പ്പത്തിന്‍റെ വീക്ഷണ രൂപത്തിലൂടെ നോക്കിയാല്‍ ഈ ലോകത്ത് മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. പക്ഷെ, അവര്‍ക്ക് അതിനാവുന്നില്ല.

മറ്റൊരു ഭാഗത്ത് ആളുകള്‍ സുഖലോലുപതയില്‍ കഴിഞ്ഞു കൂടുകയാണ്. ഇത് തീര്‍ച്ചയായും മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യയിലും കേരളത്തിലും ദാരിദ്ര്യത്തിന്‍റെ അവസ്ഥ ആഫ്രിക്കന്‍ രാജ്യങ്ങളിലേത് പോലെ കടുപ്പമല്ലെങ്കിലും ഇന്നും ദാരിദ്ര്യം നിലനില്‍ക്കുന്നു എന്നത് സത്യമാണ്.

ജനസംഖ്യ കൂടുതലുള്ള ഇന്ത്യയില്‍ ജനങ്ങളുടെ വിശപ്പ് മാറ്റുക എന്നത് തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. ആവശ്യത്തിന് ധാന്യങ്ങളും ഭക്‍ഷ്യവസ്തുക്കളും രാജ്യത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടാതിരിക്കുന്നത് ഈ പ്രശ്നങ്ങള്‍ ഗുരുതരമാക്കുന്നു.


Share this Story:

Follow Webdunia malayalam