Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ ജന്മം തുള്ളല്‍പാട്ടിനു വേണ്ടി

ഈ ജന്മം തുള്ളല്‍പാട്ടിനു വേണ്ടി
തുള്ളല്‍ കലാകാരനുള്ള കുഞ്ചന്‍ അവാര്‍ഡ് നേടിയ തങ്കപ്പന്‍ നായര്‍ അറിയപ്പെടുന്നത് തുള്ളല്‍ പാട്ടുകാരനായാണ്.തുള്ളലിലും പാട്ടിലൂം അനുപമ സിദ്ധിയുള്ള തങ്കപ്പന്‍ നായരുടെ സവ്യസാചിത്വത്തിനുള്ള വൈകിവന്ന അംഗീകാരമാണ് ഈ അവാര്‍ഡ്.

കഥകളി പോലുള്ള രംഗകലകളില്‍ ആട്ടക്കാര്‍ക്ക് മത്രമാണ് പലപ്പോഴും അംഗീകാരവും സമ്മാനങ്ങളും കിട്ടാറ് .അങ്ങിനെ പരാതിയും ഉയരാറുണ്ട്.എന്നാല്‍ പാട്ടുകാരനായ തങ്കപ്പന്‍ നായരെ ബഹുമാനിക്കന്‍ തീരുമാനിച്ചതിലൂടെ അംഗീകരിക്കപ്പെടുന്നത് ആരാലും ശ്രദ്ധിക്കതെ പോയ ഒരു പറ്റം തുള്ളല്‍ പാട്ടുകാരാണ്.

തുള്ളലിന്‍റെ പ്രധാന പോരായ്മ പലപ്പോഴും പാട്ടാണ്. നല്ല പല തുള്ളല്‍ക്കാര്‍ക്കും നല്ല ശബ്ദമില്ല. നന്നായി പാടാനും അറിയില്ല. ഇനി നന്നായി പാടുന്ന തുള്ളല്‍ക്കാര്‍ക്കാവട്ടെ പിന്നണിപ്പാട്ടുകാര്‍ മോശമായിരിക്കും. രണ്ടായാലും സംഗതി അരോചകം. ഈയൊരു ദുസ്ഥിതിക്ക് അപവാദമാണ് തങ്കപ്പന്‍ നായര്‍. നല്ല ശബ്ദം നല്ല പാട്ട്. നല്ല തുള്ളല്‍.

തുള്ളലിന് ഓജസ്സ് പകരുന്നത് പിന്നണിപ്പാട്ടുകാരാണെന്ന് നന്നായി മനസ്സിലാക്കിയ കോട്ടയം കടുത്തുരുത്തി ആയാംകുടി തങ്കപ്പന്‍നായര്‍ പ്രശസ്ത തുള്ളല്‍ കലാകാരന്‍ മലബാര്‍ രാമന്‍നായരുടെ ശിഷ്യനാണ് . അച്ഛന്‍ രാമന്‍നായരും തുള്ളല്‍ കലാകാരനായിരുന്നു. ചാത്തന്‍വേലിയില്‍ പാര്‍വതി അമ്മയാണ് അമ്മ. ജാനകി അമ്മ ഭാര്യയും സതി, കല. എന്നിവര്‍ മക്കളുമാണ്.

ആ നാദധാര കേട്ടറിഞ്ഞ് പ്രോത്സാഹിപ്പിചത് ചിത്തിരതിരുനാള്‍ മഹാരാജാവാണ്. തിരുവനന്തപുരത്ത് കവടിയാര്‍ കൊട്ടാരത്തില്‍ മലബാര്‍ രാമന്‍നായരുടെ തുള്ളലിന് പിന്നണിപ്പാട്ടുകാരന്‍ തങ്കപ്പന്‍നായരായിരുന്നു. പാട്ടുകേട്ട് സന്തോഷിച്ച മഹാരാജാവ് അന്ന് പ്രത്യേക പാരിതോഷികം നല്‍കി

സിലോണ്‍, ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്കപ്പന്‍നായര്‍ മലബാര്‍ രാമന്‍നായരോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്. പിന്നീട് കലാമണ്ഡലം ഗോപിനാഥപ്രഭ, ജനാര്‍ദനന്‍, കലാമണ്ഡലം പ്രഭാകരന്‍ തുടങ്ങി പ്രശസ്തരായ തുള്ളല്‍ കലാകാരന്മാരുടെ കൂടെ പിന്നണിപ്പാട്ടുകാരനായി പങ്കെടുത്തു.

Share this Story:

Follow Webdunia malayalam