Publish Date: Wed, 15 Nov 2017 (17:23 IST)
Updated Date: Wed, 15 Nov 2017 (17:26 IST)
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപികയും വേഷമിട്ട തെരുവ് നാടകം ചൊവ്വാഴ്ച വൈകിട്ട് വൈറ്റില ഹബ്ബില്‍ കൂടിയ ജനങ്ങള്‍ക്ക് കൗതുകത്തോടൊപ്പം ചിന്തിക്കാനുള്ള വിഷയം കൂടി നല്‍കുന്നതായി. വീടിനുള്ളില്‍ പോലും സുരക്ഷിതരല്ലാത്ത കുട്ടികളെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ നാടകം എന്ന് ആര്‍ട്ട് അധ്യാപിക അപര്‍ണ പറഞ്ഞു.
ഫ്ലാഷ് മോബില്‍ തുടങ്ങി തെരുവ് നാടകത്തില്‍ അവസാനിച്ച പരിപാടി തേവര എസ് എച്ച് സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് നടത്തിയത്. ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ശിശുദിനാഘോഷത്തിലും മറൈന്‍ ഡ്രൈവിലും തേവര കോളേജ് ഗ്രൗണ്ടിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു.