അമ്മന്നൂരിന്‍റെ ദിഗ്വിജയം
പാരീസ്,ഒക്ടോബര്‍23: കൂടിയാട്ടത്തിന്‍റെ പരമാചാര്യനായ അമ്മന്നൂര്‍ മാധവചാക്യാര്‍ക്ക് പാരീസില്‍ അംഗീകാരം. അദ്ദേഹത്തിന്‍റെ നവരസാഭിനയം ദിക് കാലഭേദങ്ങള്‍ . ഉല്ലംഖിച്ച് മാനവീയതയുടെ ഹൃദ്യമായ ആവിഷ്ക്കാരമായി .യുനെസ്കോയുടെ 31-ാം ജനറല്‍ കൗണ്‍സിലിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്2003 ഒക്ടോബര്‍ 16 നായിരുന്നു അമ്മന്നൂരിന്‍റെ വിശിഷ്ടമായ ഈ പ്രകടനം
വാമൊഴി പാരന്പര്യത്തിലെ അപൂര്‍വ്വവും അതിവിശിഷ്ടവുമായ കലാരൂപമായി യുനെസ്കോ കൂടിയാട്ടത്തെ അംഗീകരിച്ചപ്പോള്‍ അതിന്‍റെ ജീവിച്ചിരിക്കുന്ന പരമാചാര്യനായ അമ്മന്നൂരിനെ മറന്നോ? വേണ്ടത്ര മാനിച്ചില്ലേ ? അന്ന് ഈ മട്ടിലൊരു വാദം ( വിവാദം) തലപൊക്കിയിരുന്നു. അതിനൊരു മറുപടിയായിരുന്നു ഉദ്ഘാടനചടങ്ങ്.
അതോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുപുസ്തകത്തിന്‍റെ മുഖചിത്രവും അമ്മന്നൂരിന്‍റെതായിരുന്നു. അന്യം നിന്നുപോകാതെ യുനെസ്കോ സംരക്ഷിക്കുന്ന 10 വിശിഷ്ടമായ 19 ലോകരംഗകലകളില്‍ കൂടിയാട്ടത്തെയാണ് ലഘുലേഖയുടെ മുഖചിത്രത്തിന് തിരഞ്ഞെടുത്തത്. അതിനുപയോഗിച്ത അഭിനയത്തികവ് സ്ഫുരിക്കുന്ന അമ്മന്നൂരിന്‍റെ മുഖം.
യുനെസ്കോ ജനറല്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത് അമ്മന്നൂര്‍ മാധവചാക്യാരുടെ നവരസാഭിനയത്തോട് കൂടിയാണ്. കൂടാതെ 19 മറ്റ് കലാരുപങ്ങള്‍ വിശദീകരിക്കുന്ന ബ്രോഷറിന്‍റെ മുഖചിത്രവും അമ്മന്നൂരാണ്." മനുഷ്യ സംസ്ക്കാരത്തിന്‍റെ വാങ്മയവും സൂക്ഷ്മവുമായ പൈതൃകം "എന്ന പേരോടുകൂടിയാണ് ഈ ബ്രോഷര്‍ പുറത്തിറക്കിയിരിക്കുന്നുത്.
ഉദ്ഘാടനത്തെത്തുടര്‍ന്ന് കേരള കലാമണ്ഡലം അമ്മന്നൂര്‍ പാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലം, മാര്‍"ീ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ "ശൂര്‍പ്പണാങ്കം' അവതരിപ്പിച്ചു. അമ്മന്നൂരിനൊപ്പം 150 ഓളം കേരളീയ കലാകാരന്മാരും അരങ്ങിലുണ്ടായിരുന്നു.