ബാലിയുടെ മരണരംഗം അവതരിപ്പിച്ച് രാജ്യാന്തര അംഗീകാരം നേടിയെടുത്തത് ശ്വസന തലങ്ങളുടെ ഗതിവിഗതികളില്‍ വരുത്തിയ അഭൂതപൂര്‍വമായ വ്യതിയാനങ്ങള്‍ കൊണ്ടാണ്.
അമ്മന്നൂരിന്‍റെ അഭിനയ സിദ്ധികള്‍കൊണ്ട് വിസ്മയങ്ങളായ എത്രയെത്ര വേദികള്‍.... അശോകവനികാങ്കം, ജഡായു വധം, ശൂര്‍പ്പണകാങ്കം, സുഭദ്രാ ധനഞ്ജയം, അംഗുലീയാങ്കം, കല്യാണ സൗഗന്ധികം... പട്ടിക നീളുകയാണ്.
ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ്, ജപ്പാന്‍, നെതര്‍ലന്‍ഡ്, ഇംഗ്ളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കലാസ്വാദകര്‍ അമ്മന്നൂരിന്‍റെ പ്രകടനം ഏറെ വിസ്മയത്തോടെ കണ്ടറിഞ്ഞു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് തളച്ചിരുന്ന കൂടിയാട്ടത്തെ പുറത്തേക്ക് കൊണ്ടുവന്ന് ജനസാമാന്യത്തിന് പ്രാപ്യമാക്കുകയായിരുന്നു അമ്മന്നൂര്‍.
കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, പത്മഭൂഷണ്‍, യുണെസ്കോയുടെ പ്രശസ്തി പത്രം, കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഓണററി ഡി ലിറ്റ്, കാളിദാസ പുരസ്കാരം.... അവാര്‍ഡുകള്‍ അമ്മന്നൂരിനുമേല്‍ പെരുമഴ പോലെ പെയ്യുകയായിരുന്നു.
പാറുക്കുട്ടി നങ്ങ്യാരമ്മയാണ് അമ്മന്നൂരിന്‍റെ പത്നി. മക്കളില്ല.