Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുരമില്ലാതെ എന്ത് ദീപാവലി?

ദീപാവലിക്കുണ്ടാക്കാം ചില മധുരകൂട്ടുകൾ

മധുരമില്ലാതെ എന്ത് ദീപാവലി?
, ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (12:57 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ചില ദീപാവലി മധുരങ്ങളിലൂടെ.
 
1. പാൽപ്പേട: 
 
ചേരുവകള്‍:
 
ബട്ടര്‍ - 100 ഗ്രാം
കണ്ടന്‍സ്‌ഡ് മില്‍ക്ക് - 1ടിന്‍
പാല്‍പ്പൊടി - 200 ഗ്രാം
 
webdunia
തയ്യാറാക്കുന്ന വിധം:
 
ബട്ടര്‍ ഉരുക്കിയെടുക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ആ മിശ്രിതം മൈക്രൊവേവ് ഓവനില്‍ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അവ പുറത്തെടുത്ത് വീണ്ടും തിളപ്പിക്കുക. വീണ്ടും രണ്ടു മിനിട്ട് ഓവനില്‍ വയ്ക്കുക. എന്നിട്ട് ആ മിശ്രിതത്തെ എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഓരോന്നും ബട്ടര്‍ പേപ്പറില്‍ പൊതിയുക. (മൈക്രോവേവ് ഓവന്‍ ചൂട് 900 ഡിഗ്രി).
 
2. മധുരസേവ
 
ചേരുവകൾ:
 
അരിമാവ് - ഒരു കപ്പ്
കടലമാവ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലക്കാപൊടി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
 
webdunia
തയാറാക്കുന്നവിധം:
 
അരിമാവും കടലമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. സേവനാഴിയിൽ സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. പഞ്ചസാര പാനിയാക്കുക. ഈ പാനി രണ്ട് നൂൽ പരുവമാകുമ്പോൾ വറുത്തുവെച്ച സേവ പാനിയിലിട്ട് ഇളക്കി വാങ്ങിവെക്കുക.
 
3. ബാദുഷ
 
ചേരുവകള്‍:
 
മൈദ - 4 കപ്പ് (1 ലിറ്റര്‍)
വെണ്ണ - 175 ഗ്രാം
പഞ്ചസാര - അര കപ്പ്
ബേക്കിങ്സോഡാ - 1/2 ടീസ്പൂണ്‍
നെയ്യ് അെല്ലങ്കില്‍ ഡാല്‍ഡ - 6 കപ്പ്
കേസരി പൗഡര്‍, ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
പാല്‍ - 2 ടേബിള്‍സ്പൂണ്‍
 
webdunia
തയ്യാറാക്കുന്ന വിധം:
 
മൈദ ഇടഞ്ഞു വൃത്തിയാക്കി ബേക്കിങ് സോഡാ കട്ട ഇല്ലാതെ ഉതിര്‍ത്തു ചേര്‍ത്തു 5 മിനിറ്റു നേരം കലര്‍ത്തിക്കൊണ്ടിരിക്കുക. അതിനുശേഷം അതില്‍ വെണ്ണയും കേസരിപൗഡറും ചേര്‍ത്ത് 5 മിനിറ്റു നേരം നല്ലതുപോലെ വിരവുക. അതില്‍ കുറേശ്ശയായി വെള്ളം ഒഴിച്ചു പാകത്തിന് നല്ലതുപോെല കുഴയ്ക്കുക. അധികം അയഞ്ഞുപോകാതെ കുറേശ്ശയായി എടുത്ത് ചപ്പാത്തിക്കല്ലില്‍ വച്ചു നല്ലതുപോലെ കുഴയ്ക്കുക. അതിനുശേഷം നെല്ലിക്കവലിപ്പത്തില്‍ കുറേശ്ശയായി മാവെടുത്ത് ചെറിയെചറിയ ഉരുളകള്‍ ഉരുട്ടിവയ്ക്കുക. അടുപ്പില്‍ ചീനച്ചട്ടിയില്‍ നെയ്യൊഴിച്ചുവച്ച് തിളയ്ക്കുമ്പോള്‍ അതില്‍ ù ഇഞ്ച് ഘനത്തില്‍ വട്ടത്തില്‍ തട്ടി ഇട്ടു പാകത്തിന് വെന്തു കോരുക. വേറേ അടുപ്പില്‍ ഒരു പരന്ന പാത്രത്തിൽ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ചു വച്ചു തിളച്ചു പതഞ്ഞുവരുമ്പോള്‍ അതില്‍ പാലൊഴിച്ച് മുകളിലേക്ക് വരുന്ന അഴുക്ക് എടുത്തുകളയുക. പഞ്ചസാര പാവാക്കി അതില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. ചെറുചൂടില്‍ 5,6 ബാദുഷാക്കള്‍ വീതം പാവില്‍ ഇട്ട്, പാവ് അതില്‍ പിടിച്ചശേഷം പരന്ന പാത്രത്തില്‍ എടുത്തുവയ്ക്കുക. നല്ലതുപോലെ ആറിയേശഷം അടപ്പുള്ള പാത്രത്തില്‍ ഇട്ടു സൂക്ഷിക്കുക.
 
4. ഗോമസ്​
 
ചേരുവകൾ:
 
മൈദ - കാൽ കിലോഗ്രാം
ചെറുപയർ പരിപ്പ് - കാൽ കിലോഗ്രാം
പഞ്ചസാര - 300 ഗ്രാം
തേങ്ങ - ഒന്ന് (ചുരണ്ടിയത്)
ഏലക്കാപൊടി - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
 
തയാറാക്കുന്നവിധം:
 
ചെറുപയർ പരിപ്പ് നല്ലതു പോലെ വറുത്തുപൊടിക്കുക. മൈദ, രണ്ട് സ്​പൂൺ പഞ്ചസാരയും ചേർത്ത് വെള്ളമൊഴിച്ച് പൂരിയുടെ പരുവത്തിൽ കുഴക്കുക. ചെറിയ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. ചെറുപയർ പരിപ്പ് പൊടിച്ചതും തേങ്ങ തിരുമ്മിയതും ബാക്കി പഞ്ചസാരയും ഏലക്കാപൊടിയും ചേർത്ത് കുഴച്ചുവെക്കുക. ഓരോ പൂരിയിലും രണ്ട് സ്​പൂൺ പൊടിവെച്ച് മടക്കി അരിക് ഒട്ടിച്ചുവെക്കുക. എണ്ണ തിളക്കുമ്പോൾ ഓരോന്നായി ഇട്ട് മൂപ്പിച്ചെടുക്കുക.
 
5. കാരറ്റ് ഹൽവ
 
webdunia
ചേരുവകൾ:
 
കാരറ്റ് - അര കിലോഗ്രാം
പാൽ - 1 കപ്പ്
പഞ്ചസാര - കാൽ കിലോഗ്രാം
നെയ്യ് -5 ടേബ്ൾ സ്​പൂൺ
ഏലക്കാപൊടി - ഒരു നുള്ള്
അണ്ടിപരിപ്പ് - ആവശ്യത്തിന്
കിസ്​മിസ്​ - ആവശ്യത്തിന്
 
തയാറാക്കുന്നവിധം:  
 
ഒരു ടേബ്ൾ സ്​പൂൺ നെയ്യൊഴിച്ച് കാരറ്റ് ചെറുതായി വഴറ്റി എടുക്കുക. ഇതിൽ പാൽ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. പാൽ  വറ്റുമ്പോൾ പഞ്ചസാര ചേർത്ത് ചെറുതീയിൽ ഇളക്കി കൊടുക്കുക. വഴണ്ടു വരുമ്പോൾ ബാക്കി നെയ്യ് കുറേശെ ചേർത്ത് നല്ലതു പോലെ ഇളക്കണം. ശേഷം അണ്ടിപരിപ്പും കിസ്​മിസും ചേർത്ത് അലങ്കരിക്കാം.
 
6. അവൽ വിളയിച്ചത്
 
ചേരുവകൾ:
 
അവൽ - അര കിലോഗ്രാം
ശർക്കര - അര കിലോഗ്രാം
തേങ്ങ - ഒന്ന്
പൊട്ടുകടല - 50 ഗ്രാം
ചെറുപയർ പരിപ്പ് - 50 ഗ്രാം
എള്ള് - 10 ഗ്രാം
ഏലക്കാപൊടി - ആവശ്യത്തിന്
നെയ്യ് - ഒരു സ്​പൂൺ
 
webdunia
തയാറാക്കുന്നവിധം:
 
അവൽ തേങ്ങ തിരുമ്മിയതും ചേർത്ത് നന്നായി വിരവി വെക്കുക. ശർക്കര പാനിയാക്കി അരിച്ചെടുക്കുക. ചെറുപയർ പരിപ്പ് അര മണിക്കൂർ കുതിർത്ത് നെയ്യിൽ വറുത്തു കോരുക. എള്ള് കഴുകി വൃത്തിയാക്കി നെയ്യിൽ വറുത്തു കോരുക. ശർക്കരപാനി അടുപ്പിൽവെച്ച് രണ്ട് നൂൽ പരുവമാകുമ്പോൾ അവൽ വിരവിയതും പൊട്ടുകടല, ചെറുപയർ പരിപ്പ് വറുത്തത്, എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങിവെക്കുക. ആവശ്യത്തിന് ഏലക്കാപൊടിയും ചേർത്ത് അവൽ വിളയിച്ചത് ഉപയോഗിക്കാം. 
 
7. പൈനാപ്പിള്‍ ബര്‍ഫി 
 
webdunia
ചേരുവകള്‍:
 
പൈനാപ്പിള്‍ ജ്യൂസ് കട്ടിയുള്ളത്  രണ്ട് ഗ്‌ളാസ്  
പഞ്ചസാര  500 ഗ്രാം 
കടലപ്പൊടി  ഒരുകപ്പ് 
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍ 
നെയ്യ് 100 ഗ്രാം
 
തയ്യാറാക്കുന്നവിധം:
 
അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പൈനാപ്പിള്‍ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാസ്തു നന്നായാൽ ഓഫീസ് നന്നാകും, ഓഫീസ് നന്നായാൽ ധനസ്ഥിതിയും നന്നാകും!