Webdunia - Bharat's app for daily news and videos

Install App

ദീപാവലിക്ക് വ്രതമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുനീതി ശങ്കർ
ശനി, 26 ഒക്‌ടോബര്‍ 2019 (16:09 IST)
അസുര ശക്തിക്കുമേല്‍ ദൈവിക ശക്തിയുടെ വിജയം അഥവാ തിന്‍‌മയ്ക്ക് മേലുള്ള നന്മയുടെ വിജയം സ്മരിക്കുകയാണ് ദീപാവലി ആഘോഷത്തിലൂടെ.
 
ശ്രീരാമചന്ദ്രന്‍ ലങ്കാധിപനായ രാവണനുമേല്‍ നേടിയ വിജയത്തെ സ്മരിക്കുന്ന ദിനമാണ് ദീപാവലി. ദക്ഷിണേന്ത്യയില്‍ ഒരു ദിവസം മാത്രമാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍, ഉത്തരേന്ത്യയില്‍ അഞ്ച് ദിവസമാണ് ആഘോഷങ്ങള്‍.
 
കേരളത്തില്‍ എല്ലാവര്‍ഷത്തെയും പോലെ പടക്കവിപണി സജീവമാണ്. നഗരങ്ങളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദീപാവലി സ്പെഷ്യല്‍ മധുര പലഹാര വിപണിയും ഊര്‍ജ്ജസ്വലമായിക്കഴിഞ്ഞു.
 
കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക ദീപാലങ്കാരങ്ങളും പൂജകളും ഉണ്ടായിരിക്കും. വീടുകളില്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ദീപാലങ്കാരങ്ങള്‍ ഒരുക്കിയും ദീപാവലി ആഘോഷം നടത്തുന്നു.
 
തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി എന്ന തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. മിക്കവാറും ഈ ദിവസം കറുത്തവാവോ അതിനോട് തൊട്ടടുത്ത ദിവസമോ ആയിരിക്കും.
 
ദീപാവലിയുടെ മിക്ക കഥകളും ശ്രീകൃഷ്ണനോടും മഹാലക്ഷ്മിയോടും ബന്ധപ്പെട്ടതായിരിക്കും. ഉത്തരകേരളത്തില്‍ ഈ ദിവസം ലക്ഷ്മീപൂജ നടത്തുന്നു.
 
ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍റെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കുന്നത്. അതുകൊണ്ട് ശത്രുസംഹാര ഭാവത്തിലുള്ള ശ്രീകൃഷ്ണമൂര്‍ത്തിയെ കുറിച്ചുള്ള മന്ത്രജപങ്ങളാണ് ഈ ദിവസം വേണ്ടത്.
 
ദീപാവലിക്ക് വ്രതമെടുക്കുന്നതും വളരെ വിശേഷമാണ്. തലേ ദിവസം സൂര്യാസ്തമയത്തിനു ശേഷം വ്രതം തുടങ്ങണം. അരിയാഹാരം പാടില്ല. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. ലഘുഭക്ഷണം മാത്രമേ ആകാവൂ.
 
ദീപാവലി ദിവസം ഉപവാസത്തോടു കൂടിയുള്ള വ്രതമാണ് വേണ്ടത്. പിറ്റേന്ന് തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ മൂന്ന് ദിവസവും വിഷ്ണു ക്ഷേത്രങ്ങളില്‍ കുളിച്ചു തൊഴുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ ഒരു നിഷ്‌കളങ്കനായ വ്യക്തിയാണോ? നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ മറഞ്ഞിരിക്കുന്ന വ്യക്തിത്വം വെളിപ്പെടുത്തുന്നു!

കൈനോട്ടത്തില്‍ മറുകുകളുടെ പങ്ക് എന്തെന്നറിയുമോ

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങളുടെ പൂജ ദൈവം സ്വീകരിച്ചു എന്നതിന്റെ അടയാളങ്ങള്‍

Hijri Calender and Holy Months: ഹിജ്‌റ കലണ്ടറും പവിത്രമാസങ്ങളും

അടുത്ത ലേഖനം
Show comments