Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും 699 രൂപക്ക് ജിയോഫോൺ, 700 രൂപയുടെ ഡേറ്റ സൗജന്യം, ജിയോയുടെ ദീപാവലി സമ്മാനം !

വെറും 699 രൂപക്ക് ജിയോഫോൺ, 700 രൂപയുടെ ഡേറ്റ സൗജന്യം, ജിയോയുടെ ദീപാവലി സമ്മാനം !
, ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (15:26 IST)
ദസറ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജിയോ ഫോണിന് മികച്ച വിലക്കുറവുമായി ജിയോ. 1,500 രൂപയുടെ ആനുകുല്യങ്ങളാണ് ജീയോ ഫോണിന് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോഫോണിന് മാത്രം 800 രൂപയുടെ ഇളവാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ദസറ മുതൽ ദീപാവലി വരെയുള്ള കാലയളവിനുള്ളിൽ ജിയോ ഫോൺ വാങ്ങുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാവുക.
 
ജിയോഫോൺ വാങ്ങിയതിന് ശേഷമുള്ള ആദ്യ ഏഴ് റീചാർജുകളിൽ 99 രൂപയുടെ അധിക ഡേറ്റ പ്ലാൻ ആഡ് ആകും. ഇത്തരത്തിൽ 700 രുപയുടേ ഡേറ്റയാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുക. 2G ഫോണിനെക്കാൾ എത്രയോ കുറഞ്ഞ വിലയിലാണ് ജിയോഫോൺ 4G ഉത്സവകാലത്ത് വിൽക്കുന്നത് എന്ന് ജിയോ പറയുന്നു.
 
'ഒരു ഇന്ത്യക്കാരനും ഇന്റർനെറ്റ് ലഭ്യതയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നില്ല എന്ന് ദീപാവലി ജിയോ ഗിഫ്റ്റ് ഓഫറിലൂടെ ജിയോ ഉറപ്പുവരുത്തുന്നു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ മിഷന്റെ വിജയം കൂടിയാണ് ഇത്' ജിയോഫോൺ ദീപാവലി ഓഫറിനെ കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടുവയസുകാരന്റെ ബൈക്കോട്ടം വൈറൽ; രക്ഷിതാക്കൾക്ക് കിട്ടിയ പിഴ 30,000 രൂപ, വീഡിയോ !