ദീപാവലി സ്‌പെഷ്യൽ പാൽപ്പേട
ദീപാവലി സ്‌പെഷ്യൽ പാൽപ്പേട
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് പാൽപ്പേട. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം.
പാൽപ്പേട എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം...
ചേരുവകൾ:
ബട്ടര്‍ - 100 ഗ്രാം
കണ്ടന്‍സ്‌ഡ് മില്‍ക്ക് - 1ടിന്‍
പാല്‍പ്പൊടി - 200 ഗ്രാം
തയ്യാറാക്കുന്ന വിധം:
ബട്ടര്‍ ഉരുക്കിയെടുക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും പാല്‍പ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ആ മിശ്രിതം മൈക്രൊവേവ് ഓവനില്‍ മൂന്ന് മിനിട്ട് വയ്ക്കുക. എന്നിട്ട് അവ പുറത്തെടുത്ത് വീണ്ടും തിളപ്പിക്കുക. വീണ്ടും രണ്ടു മിനിട്ട് ഓവനില്‍ വയ്ക്കുക. എന്നിട്ട് ആ മിശ്രിതത്തെ എണ്ണമയം പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഓരോന്നും ബട്ടര്‍ പേപ്പറില്‍ പൊതിയുക. (മൈക്രോവേവ് ഓവന്‍ ചൂട് 900 ഡിഗ്രി).