Webdunia - Bharat's app for daily news and videos

Install App

ദീപാവലി സ്‌പെഷ്യൽ മധുരസേവ

ദീപാവലി സ്‌പെഷ്യൽ മധുരസേവ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (15:02 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് മധുരസേവ. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം. 
 
ചേരുവകൾ:
 
അരിമാവ് - ഒരു കപ്പ്
കടലമാവ് - ഒരു കപ്പ്
പഞ്ചസാര - ഒരു കപ്പ്
ഏലക്കാപൊടി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
 
തയാറാക്കുന്നവിധം:
 
അരിമാവും കടലമാവും ഒരുമിച്ച് ചേർത്ത് ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ കുഴച്ചുവെക്കുക. സേവനാഴിയിൽ സേവയുടെ ആകൃതിയിൽ പിഴിഞ്ഞ് എണ്ണയിൽ വറുത്തുകോരുക. പഞ്ചസാര പാനിയാക്കുക. ഈ പാനി രണ്ട് നൂൽ പരുവമാകുമ്പോൾ വറുത്തുവെച്ച സേവ പാനിയിലിട്ട് ഇളക്കി വാങ്ങിവെക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments