കാമുകന്‍ പറയുന്നു ഇതാണ് ഓര്‍ഗാസമെന്ന്, എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ല!

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (18:50 IST)
ചോദ്യം: ഞാന്‍ 20 വയസുള്ള യുവതിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി എന്‍റെ കാമുകനുമൊത്ത് സ്ഥിരമായി ഞാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. എന്‍റെ പ്രശ്നം, ഓര്‍ഗാസം എന്താണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. രതി അത്ര നല്ല ഒരു അനുഭവമായി എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും വേദന മാത്രമാണ് എനിക്ക് ലഭിക്കുന്നത്. എന്നാല്‍ കാമുകന്‍ പറയുന്നു, ഓര്‍ഗാസം എന്നുപറഞ്ഞാല്‍ ഇത്രയൊക്കെയേ ഉള്ളൂ എന്ന്. ശരിക്കും എനിക്ക് അത് അനുഭവിക്കണമെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
 
ഉത്തരം: നിങ്ങളുടെ പ്രശ്നം ഒരു വലിയ പ്രശ്നം തന്നെയാണ്. ലൈംഗികബന്ധത്തില്‍ പലപ്പോഴും സ്ത്രീയെ പുരുഷന്‍ അവഗണിച്ചുകളയുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. തന്‍റെ സുഖം മാത്രമാണ് കാര്യമെന്ന് അവര്‍ വിശ്വസിക്കുന്നതുകൊണ്ടാണത്. രതി സുഖമുള്ള ഏര്‍പ്പാട് തന്നെയാണ്. ഓര്‍ഗാസം എന്താണെന്ന് അനുഭവിച്ച് അറിയുക തന്നെ വേണം.
 
സ്ത്രീകളുടെയും പുരുഷന്‍‌മാരുടെയും രതിമൂര്‍ച്ഛ രണ്ടുരീതിയിലാണ്. പുരുഷനെ അപേക്ഷിച്ച് ഏറെ സമയമെടുത്താണ് സ്ത്രീകള്‍ ആ അനുഭൂതിയിലേക്ക് എത്തുക. അതിന് വലിയ ക്ഷമ വേണം. പുരുഷന്‍ സഹായിക്കുകയും വേണം. 
 
മറ്റൊരു കാര്യം. നിങ്ങള്‍ക്ക് 20 വയസ് ആയിട്ടേയുള്ളൂ. വളരെ ചെറിയ പ്രായമാണ്. ഓര്‍ഗാസം വൈകാന്‍ അതും ഒരു കാരണമാകാം. പ്രണയം കൂടാതെയുള്ള രതി പലപ്പോഴും വേദനാജനകമായിരിക്കും. അതുകൊണ്ട്, രണ്ടുപേരും മനസുതുറന്ന് പ്രണയിക്കുക. എല്ലാം ശരിയാകും. ആശംസകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments