Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നീണ്ട ലിസ്റ്റ്; പാവപ്പെട്ടവരുടെ അക്കൗണ്ടിൽ പ്രതിവർഷം 72,000 രൂപ നൽകുമെന്ന് രാഹുൽ ഗാന്ധി, വയനാട് തീരുമാനമായില്ല

വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു.

Rahul Gandhi
, തിങ്കള്‍, 25 മാര്‍ച്ച് 2019 (14:37 IST)
മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. അധികാരത്തിൽ തിരികെ എത്തിയാൽ ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മാസം 12000 രൂപ വരുമാനം ഉറപ്പുവരുത്തും. പാവപ്പെട്ട 20 ശതമാനം പേര്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതിയെന്നും രാഹുല്‍ പറഞ്ഞു. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതി. പ്രതിവര്‍ഷം 72000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 
 
പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. ദരിദ്രര്‍ക്ക് മിനിമം 12000 രൂപ വരുമാനം ഉറപ്പു വരുത്തും കുറവുളള പണം സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രായോഗികമായ പദ്ധതിയാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്‍കിയില്ല. വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ മറുപടി നല്‍കാമെന്ന് അദ്ദേഹം പറഞ്ഞു. മോഡിയെ പോലെ വാര്‍ത്താസമ്മേളനം നടത്താത്ത ആളല്ല താന്‍ എന്നായിരുന്നു മറ്റു ചോദ്യങ്ങള്‍ക്കുളള കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ മാസവും 10 ലിറ്റർ ശുദ്ധവും മികച്ചതുമായാ ബ്രാൻഡി; വ്യത്യസ്ഥമായ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി സ്ഥാനാർത്ഥി