Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈസ്റ്ററും മുട്ടവേട്ടയും

ഈസ്റ്ററും മുട്ടവേട്ടയും
പുരാതന കാലം മുതല്‍ക്കേ മുട്ട പ്രപഞ്ചത്തിന്‍െറ പ്രതീകമായിരുന്നു. ഭാരതീയ ചിന്താ പദ്ധതികളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള "അണ്ഡകടാഹം' എന്ന വാക്ക് അതിനുദാഹരണമാണ്.

റോമാക്കാരും ചൈനാക്കാരും വസന്തക്കാലത്ത് നടത്തുന്ന ആഘോഷങ്ങളില്‍ മുട്ടയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ട്. പ്രകൃതിയുടെ പുനര്‍ജ്ജന്മത്തിന്‍െറ പ്രതീകമായാണ് അവര്‍ മുട്ടയെ കണക്കാക്കിയിരുന്നത്.

ഈ മിത്തിനെയും പിന്നീട് ക്രിസ്തുമതം സ്വാംശീകരികരിക്കുകയുണ്ടായി. കൃസ്ത്യാനികള്‍ക്ക് അലങ്കരിച്ച മുട്ട മനുഷ്യവര്‍ഗ്ഗത്തിന്‍െറ പുനരുത്ഥാനത്തിന്‍െറ പ്രതീകമാണ്.

ഒരു പോളീഷ് നാടോടിക്കഥ പ്രകാരം, കന്യാമറിയം രാജ്യത്തെ പട്ടാളക്കാര്‍ക്ക് കുറെ മുട്ടകള്‍ സമ്മാനിച്ചത്രെ. ശത്രുക്കളെ ആക്രമിക്കുന്പൊഴും ദയ കൈവിടാതിരിക്കാന്‍ അപേക്ഷിച്ചുവത്രെ. വികാരഭരിതയായിരുന്ന കന്യാമറിയത്തിന്‍െറ കണ്ണില്‍ നിന്നു പൊഴിഞ്ഞ കണ്ണുനീര്‍തുള്ളികള്‍ മുട്ടകളില്‍ ചിതറി വീണ് ഒരു വര്‍ണ്ണപ്രപഞ്ചം രചിച്ചത്രെ.

ഐതീഹ്യം എന്തായാലും ഈസ്റ്ററാഘോഷത്തിന്‍െറ പ്രധാനഘടകമാണിന്ന് മുട്ടകള്‍. അലങ്കരിച്ച മുട്ടകള്‍ ഒളിപ്പിച്ചുവെച്ച് വീട്ടിലെ കൊച്ചുകുട്ടികളെ അതുകണ്ടുപിടിക്കാനായി പറഞ്ഞയക്കുന്ന രസകരമായ വിനോദം പല പാശ്ഛാത്യരാജ്യങ്ങളിലും നിലവിലുണ്ട്.

""ഈസ്റ്റര്‍ മുട്ട വേട്ട'' എന്നറിയപ്പെടുന്ന ഈ വിനോദം ലോകത്തെന്പാടും പ്രിയംകരമാണ്

Share this Story:

Follow Webdunia malayalam