Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദു:ഖവെള്ളിയാഴ്ച

ദു:ഖവെള്ളിയാഴ്ച
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നു. യേശു ദേവന്‍ കുരിശു മരണം വരിച്ച ദുഃഖ ദിനമണിത്. ഇംഗ്ളീഷ് ഭാഷയില്‍ ഗുഡ് ഫ്രൈഡേ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദിവസം മറ്റൊരുതരത്തില്‍ സന്തോഷത്തിന്‍റെ ദിവസം കൂടിയാണ്.

ഈ ദിവസമാണ് പാവങ്ങളുടെ സംരക്ഷകനായ യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ തീരാനായി കുരിശുമരണം വരിച്ചത്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

ഗാഗുല്‍ത്താമലയുടെ മുകളില്‍ത്തും വരെ യേശുക്രിസ്തു അനുഭവിച്ച പീഢനങ്ങളും യാതനകളും യേശുക്രിസ്തുവിന്‍റെ സഹനശക്തിയുടെ പര്യായമായാണ് കാണുന്നത്. കുരിശില്‍ കിടന്നുകൊണ്ട് യേശുക്രിസ്തു തന്‍റെ ജനത്തോട് അരുളിച്ചെയ്ത കാര്യങ്ങള്‍ മനുഷ്യ ജീവിതത്തിലെ സഹനശക്തിയുടെയും സ്നേഹത്തിന്‍റെയും ഏറ്റവും ഉത്തമമായാണ് കണക്കാക്കുന്നത്.

ഈ ദിവസം ലോകമെമ്പാടുമുള്ള കൃസ്ത്യന്‍ പള്ളികളില്‍ കുരിശിന്‍റെ മഹത്വം വാഴ്ത്തപ്പെടും. വിശുദ്ധ കുര്‍ബാന, കുരിശിന്‍റെ വഴി, കുരിശിന്‍റെ അനാച്ഛാദനം, ആരാധന എന്നിവ ഉള്‍പ്പൈടെ നിരവധി ചടങ്ങുകള്‍ ഇന്ന് നടക്കും.

ഈ ദിവസം ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് ചടങ്ങുകള്‍ നടക്കുന്നത്.

Share this Story:

Follow Webdunia malayalam