Select Your Language

Notifications

webdunia
webdunia
webdunia
webdunia

""ദൈവവചനം''

കൊല്ലരുത്; കൊല്ലുന്നവന്‍ ശിക്ഷാവിധിക്ക് അര്‍ഹനാണ് എന്ന കല്പന നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ പറയുന്നു. സഹോദരനോടു കോപിക്കുന്നവനും ശിക്ഷാവിധിക്ക് അര്‍ഹനാകും.
(മത്താ. 5:21)

നീ ബലി പീഠത്തില്‍ കാഴ്ച അര്‍പ്പിക്കാനൊരുങ്ങുന്പോള്‍ സഹോദരന് നിന്നോട് വിരോധമുണ്ടെന്ന് ഓര്‍ത്താല്‍. കാഴ്ചവസ്തു ബലി പീഠത്തില്‍ വച്ചിട്ട്് പോയി അവനോട് രമ്യതപ്പെടുക. പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. (മത്താ.5: 23)

ദന്പതികള്‍ തമ്മില്‍ വിശ്വസ്തത പുലര്‍ത്തണം എന്ന കല്പന നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ പറയുന്നു: അന്യസ്ത്രീയെയോ പുരുഷനേയോ ഹൃദയത്തില്‍ മോഹിക്കുന്നവര്‍ അവിശ്വസ്തരായി കഴിഞ്ഞു.
(മത്താ. 5: 27: 28)

വിധിക്കരുത്; ദൈവം നിങ്ങളേയും വിധിക്കില്ല. കുറ്റം വിധിക്കരുത്; ദൈവം നിങ്ങളേയും കുറ്റം വിധിക്കില്ല. ക്ഷമിക്കുക; ദൈവം നിങ്ങളോടും ക്ഷമിക്കും. കൊടുക്കുവിന്‍; ദൈവം നിങ്ങള്‍ക്കും തരും.
(ലൂക്കാ 6: 37-38)


യേശു ശിഷ്യന്മാര്‍ക്കുപദേശിച്ച പ്രാര്‍ത്ഥന.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.

അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ. ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ; തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കേണമേ (മത്താ. 6: 9-13)

Share this Story:

Follow Webdunia malayalam