Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെസഹ വ്യാഴം

പെസഹ വ്യാഴം
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹവ്യാഴം ആചരിക്കുന്നു. മോണ്ടി തേസ്. ഡെ എന്നാണ്‍ ഈ ദിവസം അറിയപ്പെടുന്നത്ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്
കേരളത്തിലെ പള്ളികളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്‍റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. തിരുവനന്തപുരത്തെ പാളയം പള്ളിയിലും കൊച്ചിയില്‍ സെന്‍റ് മേരീസ് കത്തീഡ്രലിലും കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു.
പാളയത്ത് സൂസൈപാക്യവും സെന്‍റ് മേരീസ് കത്തീഡ്രലില്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാല്‍കഴുകള്‍ ശ്രുശ്രൂഷ നടത്തി. പെസഹ എന്ന വാക്കിന് അര്‍ത്ഥം കടന്നുപോകല്‍ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
അതിന് ശേഷം വിശുദ്ധ കുര്‍ബാന വളരെ വിപുലമായി നടത്തും. വിശുദ്ധകുര്‍ബാനയുടെ സ്ഥാപകന്‍റെ ഓര്‍മ്മകൂടിയാണ് പെസഹ വ്യാഴം. ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്
ചങ്ങനാശേരി, കാഞ്ഞിര്‍പ്പള്ളി അതിരൂപതകളില്‍ വൈകുന്നേരമാണ് കാല്‍കഴുകള്‍ ശുശ്രൂഷയും വിശുദ്ധകുര്‍ബാനയും നടക്കുക. ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ വിശ്വാസികളുടെ ചടങ്ങുകള്‍ ഉച്ചയ്ക്ക് ആരംഭിക്കും.


Share this Story:

Follow Webdunia malayalam