മധ്യപ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കം

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (08:27 IST)
മധ്യപ്രദേശിൽ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിക്ക് നേരിയ മുൻ‌തൂക്കം. 7 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം.  
 
2019ലെ ലോക്‌സഭാ  തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആണ് ആരംഭിച്ചത്.
 
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മത്സരമെന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് അഗ്നിപരീക്ഷയുമാണ്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. 
 
മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം. ബിജെപി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ ഒന്നും തന്നെ കോൺഗ്രസിന് പോരാതെ വരും. പുതിയ തന്ത്രങ്ങൾ പയറ്റേണ്ടതായി വരും. തിരിച്ചായാൽ മോദിക്കും അമിത് ഷായ്ക്കും അത് വൻ ഇരുട്ടടി തന്നെയാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു; പരാതി നല്‍കി

മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങിയ സലൂണ്‍ ജീവനക്കാരെ യുവാവ് ആക്രമിച്ചു

സ്ഥാനക്കയറ്റം ഉടന്‍ നടപ്പാക്കും, സാമ്പത്തികം ഒരു പ്രശ്‌നമല്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ സന്തോഷവാര്‍ത്ത

അടുത്ത ലേഖനം
Show comments