Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചിൽ ആര് നേടും? ക്ലൈമാക്സിൽ വിജയം മോദിക്കോ രാഹുലിനോ? കേന്ദ്രസർക്കാരിന് അഗ്നിപരീക്ഷ

അഞ്ചിൽ ആര് നേടും? ക്ലൈമാക്സിൽ വിജയം മോദിക്കോ രാഹുലിനോ? കേന്ദ്രസർക്കാരിന് അഗ്നിപരീക്ഷ
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (07:53 IST)
രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും.
 
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മത്സരമെന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് അഗ്നിപരീക്ഷയുമാണ്.  
 
മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം. ബിജെപി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ ഒന്നും തന്നെ കോൺഗ്രസിന് പോരാതെ വരും. പുതിയ തന്ത്രങ്ങൾ പയറ്റേണ്ടതായി വരും. തിരിച്ചായാൽ മോദിക്കും അമിത് ഷായ്ക്കും അത് വൻ ഇരുട്ടടി തന്നെയാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് മല്യയുടെ വാദങ്ങളെല്ലാം തള്ളി, മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി