Publish Date: Tue, 11 Dec 2018 (09:36 IST)
Updated Date: Tue, 11 Dec 2018 (09:39 IST)
തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ടിആര്‍എസ് 60 സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും മുന്നേറുന്നു. മറ്റുള്ളവർ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം. മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ 33 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 28 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്ഗഡ് രാഷ്ട്രീയം അടക്കി വാഴുകയാണ് ബിജെപി. നാലാം തവണയും സർക്കാർ രൂപീകരണത്തിന് ശ്രമിയ്ക്കുന്ന ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ലീഡ്.