ആദ്യ അര മണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുന്നേറ്റം. മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണു കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ 33 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. 28 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഛത്തീസ്ഗഡ് രാഷ്ട്രീയം അടക്കി വാഴുകയാണ് ബിജെപി. നാലാം തവണയും സർക്കാർ രൂപീകരണത്തിന് ശ്രമിയ്ക്കുന്ന ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ലീഡ്.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണാം. എല്ലാ മണ്ഡലങ്ങളിലെയും ജയവും ലീഡ് നിലയും തോല്‍വിയും കൃത്യതയോടെ തത്സമയം. ഛത്തീസ്ഗഡില്‍ ആര് മുന്നേറ്റമുണ്ടാക്കും, കാണുക.
[--election_status_cg_en_2018--]
@--election_widget_cg_en_2018--@