Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദിരയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണവും എളുപ്പമായിരുന്നില്ല !!!

ഇന്ദിരയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണവും എളുപ്പമായിരുന്നില്ല !!!
, ചൊവ്വ, 21 ജനുവരി 2014 (15:26 IST)
PTI
സ്വതന്ത്ര ഇന്ത്യ കണ്ട ഒരേയൊരു എന്നാല്‍ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇന്ദിരാ ഗാന്ധി.

ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങിയ സാമ്പത്തിക, സൈനിക, രാഷ്ട്രിയ വളര്‍ച്ച കൈവരിച്ച ഭരണം കാഴ്ചവച്ച ഇന്ദിരക്ക് ഏകാധിപത്യ ഭരണം, അടിയന്തിരാവസ്ഥ തുടങ്ങിയതിന് പഴി കേള്‍ക്കേണ്ടി വന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏകമകളായിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാന്ധിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

കേന്ദ്രമന്ത്രിയായി ശാസ്ത്രി സര്‍ക്കാരില്‍- അടുത്ത പേജ്


webdunia
PTI
നെഹ്രുവിന്റെ മരണശേഷം, തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രിപദം നിരസിച്ച് ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു.

തുറന്നപോരാട്ടം നടത്തി ഇന്ദിര- അടുത്ത പേജ്

webdunia
PTI
1966ല്‍ ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നുണ്ടായ പ്രധാനമന്ത്രി പദത്തിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയും ഇന്ദിരാ ഗാന്ധിയും ഒരു തുറന്ന പോരാട്ടം തന്നെ നടത്തുകയും ചെയ്തു.

അധികാരത്തിലേക്ക്- അടുത്ത പേജ്

webdunia
PRO
നൂറില്‍ താഴെ വോട്ടുകള്‍ മാത്രം പ്രതീക്ഷിച്ചിരുന്ന ദേശായിക്ക് തെരഞ്ഞെടുപ്പില്‍ 169 വോട്ടുകള്‍ ലഭിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി 355 വോട്ടുകള്‍ നേടി ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

മൊറാര്‍ജിയെ തോല്‍പിച്ച് ഇന്ദിരാ ഗാന്ധി 1966 ജനുവരി 19ന് ഇന്ത്യയുടെ ആദ്യ വനിത പ്രധാനമന്ത്രിയാവുകയും ചെയ്തു. ഇത് കോണ്‍ഗ്രസ്സിന്റെ പിളര്‍പ്പിലേക്കെത്തിച്ചു. ഇന്ദിരാ ഗാന്ധിയെ പിന്‍തുണയ്ക്കുന്നവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് ഐയും മറാര്‍ജി ദേശായിയെ പിന്‍തുണയ്ക്കുന്നവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് ഒയും രൂപീകരിച്ചു.

രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ടു- അടുത്തപേജ്


webdunia
PTI
1975ല്‍ അനിവാര്യമായിരുന്ന രാജിയില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ടാമതൊന്നാലോചിക്കാതെ അവര്‍ രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ടു. 19 മാസം ഇന്ത്യ കിരാതഭരണം അനുഭവിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ അതിന് മറുപടി നല്കി. ഇന്ദിരയെയും കോണ്‍ഗ്രസിനെയും അധികാരത്തിന്‍റെ അകത്തളത്തില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തി.

തുടര്‍ന്ന് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഭരണം നിലവില്‍ വന്നു. പക്ഷേ, ഇന്ത്യയില്‍ അഴിമതി വര്‍ദ്ധിച്ചു. ഇന്ദിരയെ അധികാരക്കസേരയില്‍ നിന്ന് തൂത്തെറിഞ്ഞ ഇന്ത്യന്‍ ജനത തന്നെ അവരെ തിരികെ വിളിച്ചു. ഇന്ദിര പൂര്‍വ്വാധികം ശക്തിയോടെ അധികാര കസേരയിലെത്തി.

ഇന്ദിരയുടെ ജീവിതത്തിന് വിധിയെഴുതിയ ബ്ലൂസ്റ്റാര്‍- അടുത്തപേജ്


webdunia
PRO
1984 ജൂണില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഇന്ദിരയുടെ ജീവിതത്തിന് വിധിയെഴുതുക ആയിരുന്നു. 1984 ഒക്‌ടോബര്‍ 31ന് സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിര മരിച്ചു. ഇന്ത്യയുടെ എക്കാലത്തെയും ശക്തയായ നേതാവ് അങ്ങനെ ചരിത്രമായി.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam