ഇന്ദിരാഗാന്ധിയുടെ മരണത്തിന് കാരണമായ ‘ബ്ളൂസ്റ്റാര്‍‘ വീണ്ടും വിവാദമായപ്പോള്‍
ഡല്‍ഹി , ബുധന്‍, 5 ഫെബ്രുവരി 2014 (17:47 IST)
പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ നിന്നും തീവ്രവാദികളെ പുറത്താക്കുവാന്‍ നടത്തിയ ബ്ലൂസ്റ്റാര്‍ സൈനിക നടപടിയ്ക്ക് ബ്രിട്ടന്റെ ഉപദേശം ലഭിച്ചിരുന്നുവെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിദേശ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞതാണ് വിവാദമായത്. ഓപ്പറേഷന്‍ എങ്ങനെയായിരിയ്ക്കണമെന്ന് ഇന്ത്യന്‍ സൈനികരെ ബ്രിട്ടന്റെ പ്രത്യേക സേനാ ഓഫീസര്‍ ഉപദേശിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വിട്ടത്.1984 ല്‍ അമൃത്സറിലെ സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കമാണ് ബ്ലൂസ്റ്റാര്‍.ഓപ്പറേഷന്‍ ബ്ളൂസ്റ്റാറിന് ബ്രിട്ടന്റെ ഉപദേശം ലഭിച്ചിരുന്നോ എന്ന കാര്യം തനിയ്ക്കറിയില്ലെന്ന് ദൗത്യത്തിന് നേതൃത്വം കൊടുത്ത ലെഫ്റ്റനന്റ് ജനറല്‍ ബ്രാറും പറഞ്ഞു. ഇന്ദിരാഗാന്ധിയ്ക്ക് സമകാലീനയായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറില്‍ നിന്ന് ഉപദേശം ലഭിച്ചിരുന്നോ എന്ന കാര്യം തനിയ്ക്കറിയില്ലെന്ന് ബ്രാര് പറഞ്ഞത്‍.വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവുമായി ബ്രിട്ടണിലെ സിഖ് ഗ്രൂപ്പുകള്‍ രംഗത്തെത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിഖ് സുവര്‍ണക്ഷേത്രത്തിലെ സൈനിക നീക്കത്തിലും പിന്നാലെയുണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം സിഖ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന നടപടിയുടെ പരിണിതഫലമായി 30 ഒക്ടോബര്‍ 1984ന് തന്റെ തന്നെ സിഖ് സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു
Follow Webdunia malayalam