Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനാധിപത്യത്തിലെ ആദ്യത്തെ പിന്‍വാതില്‍ പ്രധാനമന്ത്രി

ജനാധിപത്യത്തിലെ ആദ്യത്തെ പിന്‍വാതില്‍ പ്രധാനമന്ത്രി
, വെള്ളി, 28 ഫെബ്രുവരി 2014 (16:56 IST)
PRO
2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ തിളങ്ങുന്നുവെന്ന‘ മുദ്രാവാക്യത്തിന് ‌എന്‍ഡി‌എയുടെ വിജയത്തിളക്കം കൂട്ടാനായില്ല. 150 സീറ്റുകള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

ബിഎസ്പിയും സമാജ് വാദിപാര്‍ടിയും എംഡിഎംകെയും അകത്തുനിന്നും ഇടതുപാര്‍ട്ടികള്‍ പുറത്തു നിന്നും പിന്തുണച്ചതോടെ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യപുരോഗമന സഖ്യം അധികാരത്തിലേക്ക് തിരികെ കയറി.

സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെയും ജനങ്ങളുടെയും പ്രതീക്ഷ എന്നാല്‍. സോണിയയുടെ പൌരത്വപ്രശ്നം ബിജെപി ആളിക്കത്തിച്ചു.

പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ച് കോണ്‍ഗ്രസ്- അടുത്തപേജ്

webdunia
PRO
ഇപ്പോള്‍ പ്രധാനമന്ത്രിയാകാനില്ലെന്ന സോണിയയുടെ നീക്കം മുക്തകണ്ഠം പ്രശംസപിടിച്ച് പറ്റുകയാണ് ചെയ്തത്. ഡോ മന്‍‍മോഹന്‍ സിംഗിന്‍റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍‍ദ്ദേശിക്കപ്പെട്ടു.

അസമില്‍നിന്നും രാജ്യസഭാടിക്കറ്റില്‍ ഡോ. മന്‍‍മോഹന്‍സിംഗിനെ കോണ്‍ഗ്രസ് പാര്‍ലമെന്‍റിലെത്തിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രധാനമന്ത്രിയെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കാതെ പ്രധാനമന്ത്രി അധികാരെത്തിയ ആദ്യസംഭവമായിരുന്നു അത്.

പുതിയൊരു വഴക്കം സൃഷ്ടിക്കുകയായിരുന്നു കോണ്‍ഗ്രസ്. അങ്ങനെ ഇന്ത്യന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യത്തെ പിന്‍വാതില്‍ പ്രധാനമന്ത്രിയായി ഡോ മന്‍‍മോഹന്‍ സിംഗ് പ്രധാനമന്ത്രി പദത്തിലെത്തി. അടുത്ത പ്രധാനമന്ത്രി ജനവിധിയാലെത്തുമോ അതോ പിന്‍‌വാതിലൂടെയായിരിക്കുമോ എത്തുകയെന്നതാണ് 2014ല്‍ രാജ്യം കാത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam