രണ്ടാം തവണയും കേന്ദ്ര ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റ പി ചിദംബരം തിങ്കളാഴ്ച മുതല്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തുടങ്ങി. തിങ്കളാഴ്ച രാവിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് മന്ത്രി ജോലിയില്‍ പ്രവേശിച്ചത്.
പ്രധാനമന്ത്രി മന്മോഹന് സിംഗിനൊപ്പം മെയ് 22 ന് ആണ് ചിദംബരവും സത്യപ്രതിജ്ഞ ചെയ്തത്.
കഴിഞ്ഞ മന്ത്രി സഭയില്‍ ധനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരെവെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ചിദംബരത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു. ശിവരാജ് പാട്ടിലിനു പകരമായാണ് ചിദംബരം സ്ഥാനമേറ്റത്.
ഹവാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ചിദംബരം ധനമന്ത്രിയായി നല്ലപ്രകടനമാണ് കാഴ്ച വച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര-വിരുദ്ധ നിയമം സുശക്തമാക്കാനും ചിദംബരത്തിന് കഴിഞ്ഞു.