വിമതഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ ജനതാദള്‍ എസിന്റെ സംസ്ഥാനസമിതി ഇന്ന് യോഗം ചേരും. കോഴിക്കോടാണ് യോഗം. തെരഞ്ഞെടുപ്പ് അവലോകനവും രാഷ്ട്രീയ നിലപാട് കൈക്കൊള്ളലുമാണ് പ്രധാന അജണ്ട.
പാര്‍ട്ടി അദ്ധ്യക്ഷന്‍ വീരേന്ദ്രകുമാറുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ മുന്‍ മന്ത്രി മാത്യു ടി തോമസും സംസ്ഥാന നേതാവ് ജോസ് തെറ്റയിലും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജനത്തോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുമായുള്ള ബന്ധം വഷളായ വീരേന്ദ്രകുമാറും കൂട്ടരും വരുംനാളിലെ രാഷ്ട്രീയ നിലപാടുകളാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഘടകവും ഇതിന് അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് സൂചന.