Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണബിന് ധനകാര്യം ലഭിച്ചേക്കും

പ്രണബിന് ധനകാര്യം ലഭിച്ചേക്കും
ന്യൂഡല്‍ഹി , വ്യാഴം, 21 മെയ് 2009 (15:25 IST)
കഴിഞ്ഞ യുപി‌എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിക്ക് ഇക്കുറി ധനകാര്യം ലഭിച്ചേക്കുമെന്ന് സൂചന. മൊണ്ടേക് സിംഗ് ആലുവാലിയയ്ക്ക് ധനകാര്യം നല്‍കുന്നതിനോട് വിയോജിപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് പ്രണബിന്‍റെ പേര് പരിഗണിക്കുന്നത്.

മൊണ്ടേക് സിംഗിനെ ധനകാര്യത്തിന്‍റെ ചുമതല ഏല്‍‌പിക്കണമെന്നാണ് മന്‍‌മോഹന്‍സിംഗിന്‍റെ ആഗ്രഹം. എന്നാല്‍ സാങ്കേതിക പരിജ്ഞാനത്തിലുപരി രാഷ്ട്രീയ വ്യക്തിത്വമാണ് ഈ സ്ഥാനത്തേക്ക് അനുയോജ്യമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പൊതുവെയുള്ള അഭിപ്രായം. ഈ സാഹചര്യത്തിലാണ് പ്രണബിന് നറുക്ക് വീഴുക.

എന്നാല്‍ ആഗോള പ്രതിസന്ധിയും മറ്റും ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ മൊണ്ടേക് സിംഗിനെ പോലൊരു സ്പെഷ്യലിസ്റ്റിനെ തന്നെയാണ് ധനകാര്യ മന്ത്രാലയത്തിന് ആവശ്യമെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു മൊണ്ടേക് സിംഗ് ആലുവാലിയ.

Share this Story:

Follow Webdunia malayalam