ബാബറി മസ്ജിദ് തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പ്രധാന പങ്കുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ്. അസം ഖാനെ പുറത്താക്കിയതോടെ പാര്‍ട്ടിയുടെ മുസ്ലീം മുഖം നഷ്ടമായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മസ്ജിദിന്‍റെ 20 ശതമാനം മാത്രമാണ് തകര്‍ത്തത്. ബാക്കി 80 ശതമാനവും തകര്‍ത്തത് നരസിംഹ റാവു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മോട്ടിലാല്‍ വോറ ഗവര്‍ണറായിരിക്കുമ്പോഴാണ്, അമര്‍ സിംഗ് ആരോപിച്ചു.
മസ്ജിദില്‍ മുസ്ലീങ്ങളുടെ പ്രഭാത പ്രാര്‍ത്ഥന നിര്‍ത്തലാക്കിയത് കോണ്‍ഗ്രസാണ്. പള്ളിയില്‍ വിഗ്രങ്ങള്‍ സ്ഥാപിച്ചതും പാര്‍ട്ടിയാണ്. അവിടെ ശിലാ പൂജ നടത്തിയത് നാരായണ്‍ തിവാരിയും കോണ്‍ഗ്രസും ചേര്‍ന്നാണെന്നും അമര്‍സിംഗ് പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നരസിംഹ റാവു ആയിരുന്നു എന്നും ഇപ്പോള്‍ സോണിയ ഗാന്ധിയാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നുമാണ് ഇതെ കുറിച്ചുള്ള കോണ്‍ഗ്രസ് വിശദീകരണം. വ്യക്തികളെയല്ല പാര്‍ട്ടിയെ ഒന്നാകെയാണ് താന്‍ പരിഗണിക്കുന്നത് എന്നും സമാജ്‌വാദി ജനറല്‍ സെക്രട്ടറി പറഞ്ഞു.