Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടതുപക്ഷം കോണ്‍ഗ്രസിന്‍റെ ബലിയാട്: അദ്വാനി

ഇടതുപക്ഷം കോണ്‍ഗ്രസിന്‍റെ ബലിയാട്: അദ്വാനി
അഹമ്മദാബാദ് , തിങ്കള്‍, 25 മെയ് 2009 (12:37 IST)
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പരാജയത്തിന്‍റെ ബലിയാട് ആവുകയായിരുന്നു എന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. ഞായറാഴ്ച അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്വാനി.

ഇടതു കക്ഷികളും യുപി‌എ സഖ്യകക്ഷികളും കോണ്‍ഗ്രസിനെ ‘ബ്ലാക്‍മെയില്‍’ ചെയ്യുകയാണെന്നാണ് ജനം ധരിച്ചത്. അതിനാല്‍, വോട്ടര്‍മാര്‍ അവര്‍ക്കെതിരാവുകയും കോണ്‍ഗ്രസ് അതില്‍ നിന്ന് മുതലെടുക്കുകയും ചെയ്തു, അദ്വാനി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള അദ്വാനിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.

അധികാരത്തിലെത്താന്‍ ആഗ്രഹിച്ചിരുന്ന ചെറു പാര്‍ട്ടികള്‍ക്കെതിരെയും ജനങ്ങള്‍ നിലപാടെടുത്തു. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കാണ് വോട്ട് ചെയ്തത്. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും കോണ്‍ഗ്രസിന്‍റെ കുത്തക അവസാനിപ്പിക്കാനായാണ് ജനസംഘവും പിന്നെ ബിജെപിയും രൂപീകൃതമായത്. വോട്ടര്‍മാരുടെ ഈ നിലപാട് ബിജെപിയുടെ ദ്വികക്ഷി താല്‍‌പര്യത്തെ അംഗീകരിക്കലാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

വിദേശ ബാങ്കുകളിലുള്ള നികുതികെട്ടാത്ത ഇന്ത്യന്‍ പണം തിരികെ എത്തിക്കും എന്നത് ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പാലിക്കാന്‍ പ്രതിപക്ഷമെന്ന നിലയില്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്വാനി പറഞ്ഞു.

Share this Story:

Follow Webdunia malayalam