Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്‌ കൂടുതല്‍ മന്ത്രിമാര്‍: കരുണാകരന്‍

കേരളത്തിന്‌ കൂടുതല്‍ മന്ത്രിമാര്‍: കരുണാകരന്‍
ന്യൂഡല്‍ഹി , വ്യാഴം, 21 മെയ് 2009 (15:20 IST)
കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ മന്ത്രിമാരുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. ഇത്തവണ ഘടകകക്ഷികളുടെ സമ്മര്‍ദ്ദം കാര്യമായി ഇല്ലാത്തതിനാല്‍ കേരളത്തിന് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നും കരുണാകരന്‍ പറഞ്ഞു.

കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കരുണാകരന്‍.

മൊഹ്‌സീന കിദ്വായിയുമായി എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാന്‍ കരുണാകരന്‍ തയ്യാറായില്ല. മന്ത്രിസഭയില്‍ കരുണാകര വിഭാഗത്തിനും പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യവുമായാണ് അദ്ദേഹം മൊഹ്സീനയെ കണ്ടെതെന്നാണ് കരുതുന്നത്. കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച എന്‍ പീതാംബര കുറുപ്പിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

Share this Story:

Follow Webdunia malayalam