Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിസഭാവികസനം വ്യാഴാഴ്ച

മന്ത്രിസഭാവികസനം വ്യാഴാഴ്ച
ന്യൂഡല്‍ഹി , ചൊവ്വ, 26 മെയ് 2009 (13:20 IST)
കേന്ദ്രമന്ത്രിസഭാ വികസനം ഇന്നു നടക്കില്ല. ഇന്ന് മന്ത്രിസഭാവികസനം നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതനുസരിച്ച്, മന്ത്രിസഭയില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന എം പിമാരെല്ലാം ഡല്‍ഹിയില്‍ തമ്പടിക്കുകയാണ്. ഇന്നോ നാളെയോ മന്ത്രിസഭാ വികസനം നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കവും മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാലിക്കേണ്ട സമവാക്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നീണ്ടതുമാണ് മന്ത്രിസഭാവികസനം വൈകിപ്പിക്കുന്നത്. വ്യാഴാഴ്ച മന്ത്രിസഭാവികസനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ തര്‍ക്കം തുടരുകയാണെങ്കില്‍ മന്ത്രിസഭാ വികസനം ആഴ്ചയുടെ അവസാനമേ നടക്കാന്‍ സാധ്യതയുള്ളൂ.

ഘടകകക്ഷികള്‍ പ്രധാന വകുപ്പുകള്‍ക്കു വേണ്ടി വാശിപിടിക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കോണ്‍ഗ്രസിനുള്ളില്‍ തന്നെ വകുപ്പ് വിഭജനം സംബന്ധിച്ച തര്‍ക്കമുണ്ട്. ഘടകകക്ഷിയായ ഡി എം കെയിലും വകുപ്പു സംബന്ധിച്ച തര്‍ക്കം രൂക്ഷമാണ്.

നാല്പത് പേരാണ് ഇനിയുള്ള വികസനത്തില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ബംഗാളിലെ പ്രകൃതിക്ഷോഭവും പഞ്ചാബിലെ കലാപവും മന്ത്രിസഭാ വികസനം നീളുന്നതിന് കാരണമായി.

Share this Story:

Follow Webdunia malayalam