കേന്ദ്രത്തില്‍ യു പി എ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ മന്ത്രിപദവി വേണമെന്ന് ആവശ്യമുന്നയിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നുചേര്‍ന്ന യു പി എ ഘടകകക്ഷികളുടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഇന്നു ചേര്‍ന്ന യു പി എയുടെ ഘടകകക്ഷി യോഗത്തില്‍ പങ്കെടുത്തു. അല്ലാതെ പ്രത്യേക ആവശ്യങ്ങള്‍ കേരള കോണ്‍ഗ്രസ് (എം) യു പി എയോട് ഉന്നയിച്ചിട്ടില്ല - മാണി പറഞ്ഞു.
അതേസമയം ഇന്നത്തെ യു പി എ യോഗത്തില്‍ പങ്കെടുത്ത എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നും അതാണു കീഴ്‌വഴക്കമെന്നും കോണ്‍ഗ്രസ് വക്‌താവ് ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞു. കീഴ്വഴക്കം ശരിയായി വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസിന്‍റെ ലോക്സഭയിലെ ഒരേ ഒരു എം പിയായ ജോസ് കെ മാണി സഹമന്ത്രി ആയേക്കാം.