Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്‍മോഹന്‍-രാഷ്ട്രപതി കൂടിക്കാഴ്ച മാറ്റി

മന്‍മോഹന്‍-രാഷ്ട്രപതി കൂടിക്കാഴ്ച മാറ്റി
ന്യൂഡല്‍ഹി , വ്യാഴം, 21 മെയ് 2009 (15:27 IST)
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മന്‍‌മോഹന്‍ സിംഗ് ഇന്ന് രാഷ്ട്രപതിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. രാവിലെ 10.30നാണ് മന്‍‌മോഹന്‍ കൂടിക്കാഴ്ച നടത്താനിരുന്നത്. അതേസമയം മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അധികാരമേല്‍ക്കുന്ന കേന്ദ്ര മന്ത്രിമാരുടെ പട്ടിക ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ മന്‍‌മോഹന്‍ രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും താല്‍ക്കാലിക ചുമതലയുള്ള ധനമന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് ധനകാര്യത്തിന്‍റെ പൂര്‍ണ ചുമതല ലഭിക്കുമെന്നാണ് സൂചന. പി ചിദംബരം തന്നെ ആഭ്യന്തര മന്ത്രിയായി തുടര്‍ന്നേക്കും.

മറ്റ് മന്ത്രിമാരുടെ പേരുകളും സാധ്യതാ വകുപ്പുകളും ഇങ്ങനെയാണ്. എ.കെ ആന്‍റണി (പ്രതിരോധം), ആനന്ദശര്‍മ്മ(വാര്‍ത്ത വിതരണം), കപില്‍ സിബല്‍ ‍(മാനവവിഭവശേഷി),ദയാനിധി മാരാന്‍(ഐടി)
മമതാ ബാനര്‍ജി(റെയില്‍‌വെ), കമല്‍നാഥ്(വ്യവസായം), എച്ച്.ആര്‍ ഭരദ്വാജ്(നിയമം), ശരത് പവാര്‍(കൃഷി), പ്രഫുല്‍ പട്ടേല്‍(വ്യോമയാനം), ജയ്പാല്‍ റെഡ്ഢി(നഗരവികസനം.

Share this Story:

Follow Webdunia malayalam