Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമത ചുമതലയേറ്റു

മമത ചുമതലയേറ്റു
കൊല്‍ക്കത്ത , ചൊവ്വ, 26 മെയ് 2009 (17:26 IST)
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി കേന്ദ്ര റയില്‍വേ മന്ത്രിയായി ചുമതലയേമേറ്റു. കൊല്‍ക്കത്തയിലെ റെയില്‍‌വേ ആസ്ഥാനത്തെത്തിയാണ് മമത ചുമതലയേറ്റത്. ബംഗാളിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളില്‍ സന്ദര്‍ശനത്തിലായിരുന്നതിനാലാണ് മമത സ്ഥാനമേറ്റെടുക്കാന്‍ വൈകിയത്.

ഈ സമയത്ത് സംസ്ഥാനത്തെ ജനങ്ങളോടൊപ്പം നില്‍ക്കേണ്ടതിനാലാണ് കൊല്‍ക്കത്തയില്‍ വച്ച് ചുമതലയേറ്റതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മമത ടെലികോണ്‍ഫറന്‍സിലൂടെ താമസിയാതെ ബന്ധപ്പെടുമെന്ന്‌ ഡല്‍ഹിയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കുറച്ചു ദിവസത്തേയ്ക്ക് കൊല്‍ക്കത്തയില്‍ നിന്നാണ് മമത പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam