മന്ത്രിസഭാരൂപീകരണത്തിന്‍റെ ഔപചാരിക നടപടികളുടെ ഭാഗമായി യുപിഎ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. മുന്നണി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയിലാണ് യോഗം. ഇതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് ഇന്ന് രാഷ്ട്രപതിയെ കാണും
യുപിഎ യുടെ യോഗത്തിന് ശേഷമാകും മന്‍മോഹന്‍ സിംഗ് രാഷ്ട്രപതി ഭവനില്‍ എത്തുക. വ്യാഴാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായതിനാല്‍ വെള്ളിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്.
മന്ത്രിസഭയിലെ വകുപ്പ് വിഭജനവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നും സൂചനയുണ്ട്. വ്യക്തമായ മേല്‍ക്കൈ ഉള്ളതിനാല്‍ വകുപ്പുകളുടെ കാര്യത്തില്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ പൊതുവായ തീരുമാനം.
മന്ത്രിസഭ രൂപീകരിക്കാനായി ബിഎസ്‌പിയും സമാജ്‌വാദി പാര്‍ട്ടിയും ഇന്നലെ യുപിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെ യുപിഎയുടെ മൊത്തം അംഗബലം 316 ലെത്തും.