കോണ്‍ഗ്രസിന്‍റെ വിജയ ശില്‍പ്പി രാഹുല്‍ ഗാന്ധി പുതിയ മന്ത്രിസഭയിലെ അംഗമാവണം എന്ന ആവശ്യം ശക്തമാവുന്നു. രാഹുലിനെ വകുപ്പില്ലാത്ത മന്ത്രി ആയി ഉള്‍പ്പെടുത്തി ഭരണ പരിചയം നല്‍കണമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെടുന്നത്.
പ്രത്യേക വകുപ്പ് നല്‍കാതിരുന്നാല്‍ രാഹുലിന് ഭരണ പരിചയം ലഭിക്കുകയും അതേസമയം, സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധയൂന്നാനും സാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.
കോണ്‍ഗ്രസിന് അവിശ്വസനീയ മുന്നേറ്റം നടത്താന്‍ രാഹുല്‍ ഗാന്ധി നടത്തിയ നീക്കങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നതിന്‍റെ പ്രതിഫലനമാണ് രാഹുല്‍ മന്ത്രിസ്ഥാനം സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുന്നത്. എന്നാല്‍, മന്ത്രിപദത്തെക്കാള്‍ തനിക്ക് പഥ്യം സംഘടനാ പ്രവര്‍ത്തനമാണെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പുറം തിരിഞ്ഞു നിന്ന ലാലുവിനെ അവഗണിച്ച് ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിച്ച് പാര്‍ട്ടി സാന്നിധ്യം തെളിയിച്ചതും ഇന്ത്യന്‍ രാഷ്ട്രീയത്തിനെ നിര്‍ണയിക്കുന്ന സംസ്ഥാനമായ ബീഹാറില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും രാഹുലിന്‍റെ സംഘാടക ശേഷിയാണ് വ്യക്തമാക്കുന്നത്.
തുടര്‍ന്നും, നിര്‍ണായക സംസ്ഥാനങ്ങളായ യുപിയിലും ബീഹാറിലും രാഹുലിന്‍റെ സജീവ സാന്നിധ്യം ഉണ്ടാവണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. മൊത്തം 120 ലോക്സഭാ സീറ്റുകള്‍ ഉള്ള ഈ സംസ്ഥാനങ്ങളില്‍ ആധിപത്യം ഉറപ്പിക്കാന്‍ രാഹുലിനെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുകയും അതേസമയം സംഘടനാ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുകയും ചെയ്യാന്‍ പാര്‍ട്ടി കളമൊരുക്കിയേക്കും.