എസ് എന്‍ സി ലാവ്‌ലിന്‍ കേസ് ഇടതുമുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചിട്ടുണ്ടെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ അഭിപ്രായപ്പെട്ടു. ദേശീയ പ്രശ്‌നങ്ങള്‍ക്കൊപ്പം സംസ്ഥാന പ്രശ്നങ്ങളും എക്‌സിക്യുട്ടീവ് വിലയിരുത്തി. ദേശീയ എക്‌സിക്യുട്ടീവിനു ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സി പി ഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
ഇടതു നേതാക്കള്‍ വിനയത്തോടെ പെരുമാറണം. ധാര്‍ഷ്‌ട്യവും, അഹംഭാവവും ഒഴിവാക്കണം. പല ഇടതു നേതാക്കളും വളരെ ധാര്‍ഷ്‌ട്യത്തോടെയാണ് സംസാരിക്കുന്നതെന്നും സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് വിലയിരുത്തി.
സി പി ഐയുടെ സംസ്ഥാന കൌണ്‍സിലില്‍ പി ഡി പി ബന്ധത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷം, ചേരുന്ന ദേശീയ എക്‌സിക്യുട്ടീവ് ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.
ഇടതുമുന്നണിയിലെ പ്രശ്നങ്ങള്‍ സംസ്ഥാനത്ത് മുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചു. ഇതും പരാജയത്തിന് കാരണമായി. മൂന്നാം മുന്നണി എന്ന സങ്കല്പത്തെ ജനങ്ങളിലെത്തിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്നും സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് വിലയിരുത്തി.