ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ 22ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. ബുധനാഴ്ച സോണിയാ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന യു പി എ യോഗത്തിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎ നാളെ അവകാശവാദം ഉന്നയിക്കുമെന്നാണ് കരുതുന്നത്. പിന്തുണ സംബന്ധിച്ച് ഘടകകക്ഷികളുടെ കത്ത് കോണ്‍ഗ്രസിന് ബുധനാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഡോ. മന്‍മോഹന്‍ സിംഗിനെ നേതാവായി തെരഞ്ഞെടുത്തിരുന്നു. സോണിയ ഗാന്ധിയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് സോണിയ ഗാന്ധിയെ വീണ്ടും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച ചേരുന്ന യു പി എ യോഗത്തിലേക്ക് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും എല്‍ ജെ പി നേതാവ് റാം വിലാസ് പാസ്വാനെയും ക്ഷണിച്ചിട്ടില്ല. മന്ത്രിമാരും വകുപ്പും സംബന്ധിച്ച് നാളത്തെ യോഗത്തില്‍ ധാരണയുണ്ടാകുമെന്നാണ് കരുതുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാബിനറ്റ് മന്ത്രി പദം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും രാഹുല്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.