പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ചൊവ്വാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. ഇതോടെ, തുടര്‍ച്ചയായ രണ്ടാം തവണയും സിംഗിന് പ്രധാനമന്ത്രിയാവാനുള്ള അംഗീകാരം ലഭിക്കും.
ഇന്ന് ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്ത ശേഷമായിരിക്കും സിംഗിനെ പാര്‍ട്ടി നേതാവായി നിര്‍ദ്ദേശിക്കുക.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സഭ രാജിവച്ചതിനെ തുടര്‍ന്ന് രാഷ്ട്രപതി പതിനാലാം ലോക്സഭ പിരിച്ചു വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ എം പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറിയതും കഴിഞ്ഞ ദിവസമായിരുന്നു. ഇതോടെ പുതിയ മന്ത്രി സഭ അധികാരമേല്‍ക്കാനുള്ള കളമൊരുങ്ങി.
കേവല ഭൂരിപക്ഷമായ 272 എംപിമാരുടെ പിന്തുണ ഒരു കക്ഷിയും സ്വന്തമായി നേടാത്തതിനാല്‍ രാഷ്ട്രപതി ഒരു കക്ഷിയെയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ സാധ്യതയില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്നാവും രാഷ്ട്രപതി പ്രതീക്ഷിക്കുക.
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 261 സീറ്റും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 159 സീറ്റും മറ്റുള്ളവര്‍ക്ക് 45 സീറ്റും നേടാനായി.