ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മന്‍മോഹന്‍ സിംഗിനെ നേതാവായി തെരഞ്ഞെടുത്തു. സിംഗ് ഇന്ന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.
സോണിയ ഗാന്ധിയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡ് സോണിയ ഗാന്ധിയെ വീണ്ടും പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കുകയും ചെയ്തു.
കോണ്‍ഗ്രസിന് വലിയൊരു ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളതെന്ന് സോണിയ ഗാന്ധി സമ്മേളനത്തില്‍ പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് കഴിയണമെന്നും പാര്‍ട്ടി അധ്യക്ഷ പറഞ്ഞു.
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തമാണ്. ഇതിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സിംഗ് അഭിപ്രായപ്പെട്ടു.
എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാബിനറ്റ് മന്ത്രി പദം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം ആവശ്യപ്പെട്ടു.