പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് സമാപിക്കും. നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാന കമ്മറ്റിയും യോഗം ചേരുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട തോല്‍വിക്ക് കാരണം മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സമീപനങ്ങളാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്നലെ പരാമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടിന്‍മേല്‍ ഇന്നും ചര്‍ച്ച തുടരുല്‍കയാണ്.
പിണറായിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ സെക്രട്ടറിയേറ്റിന്‍റെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് സംസ്ഥാന സമിതിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നാം മുന്നണിക്ക് സ്വീകാര്യത ലഭിക്കാഞ്ഞതാണ് ദേശീയതലത്തിലെ പരാജയ കാരണമെന്ന് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനം മൊത്തമായി വിലയിരുത്തി പ്രകാശ് കാരാട്ട് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.