Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡിയെ ഭ്രാന്താശുപത്രിയില്‍ ചികിത്സിക്കണം: ശരദ് പവാര്‍

മോഡി
ജാല്‍ന , തിങ്കള്‍, 31 മാര്‍ച്ച് 2014 (12:21 IST)
PRO
PRO
വിഡ്ഡിത്തം പുലമ്പുന്ന നരേന്ദ്ര മോഡിയെ ഭ്രാന്താശുപത്രിയില്‍ ചികിത്സിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഘാന്‍സ്വാങ്കിയില്‍ എന്‍സിപി സ്ഥാനാര്‍ഥി വിജയ് ബാംബ്‌ലെയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പവാറിന്റെ ഈ പരാമര്‍ശം.

കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്നാണ് മോഡി പുലമ്പുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആശയം കൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്ന് മോഡിക്ക് അറിയുമോ എന്ന് പവാര്‍ ചോദിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസിന്റെ സംഭാവനയെക്കുറിച്ച് മോഡിക്ക് അറിയാമോയെന്നും അദ്ദേഹം ചോദിച്ചു.

മോഡി രാജ്യത്തിന് ആപത്താണെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ മോഡിക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നും പവാര്‍ വിമര്‍ശിച്ചു.

Share this Story:

Follow Webdunia malayalam