Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെക്ക് റിപ്പബ്ലിക്ക് കടന്നുകൂടി

ചെക്ക് റിപ്പബ്ലിക്ക് കടന്നുകൂടി
പ്രതിരോധത്തിലൂടെ പിടിച്ചു നിന്ന ചെക്ക് പട അപ്രതീക്ഷിതമായി രണ്ടാം പകുതിയില്‍ ഗോള്‍ നേടി യൂറോകപ്പിലെ ഉദ്ഘാടനമത്സരത്തില്‍ വിജയം നേടി.

ആവേശം പകര്‍ന്ന നാട്ടുകാരെ നിരാശരക്കാനായിരുന്നു സ്വിറ്റ്സര്‍ലാന്‍രിന്‍റെ വിധി. മിന്നുന്ന കളി പുറത്തെടുത്തിട്ടും സ്വിറ്റ്സര്‍ലന്‍ഡിന് ഗോളടിക്കാന്‍ മ്മത്രമായില്ല. ഗോള്‍വീണ ശേഷം സടകുടഞ്ഞെണീറ്റ സ്വിസ് താരങ്ങള്‍ കളി ചെക്ക് പകുതിയില്‍ തളച്ചുവെങ്കിലും ഗോള്‍ സ്വപ്നം മാത്രമായി .

പകരക്കാരനായെത്തിയ ചെറു പയ്യന്‍ വാക്‌ലാവ്‌ സ്വെര്‍ക്കോസ്‌ തന്ത്രപരമായി നേടിയ ഗോളില്‍ ചെക്ക്‌ റിപ്പബ്ലിക്കിന്‌ വിജയിക്കാനായി.

എഴുപത്തൊന്നാം മിനിട്ടില്‍ സ്വിസ്‌ ഗോള്‍ വലയത്തിനടുത്തു നിന്നെടുത്ത കോര്‍ണര്‍ കിക്ക് തട്ടിത്തെറിച്ചു കിട്ടിയതാണ് സ്വെര്‍ക്കോസ്‌ ഗോളാക്കി മാറ്റിയത് . മറുഭാഗത്ത് സ്വിസിന്‍റെ ചെല്‍സി താരം ഗോളി പീറ്റര്‍ ചെക്കിന്‍റെ മികവാണു മിക്കപ്പോഴും സ്വിസ് മുന്നേറ്റത്തിനു തടയിട്ടത്.

ബാര്‍ണെറ്റ വാലോണ്‍ ബെഹ്‌റാമി, ഹകാന്‍ യാക്കിന്‍ എന്നിവര്‍ ചെക്ക്‌ ഗോള്‍ മുഖത്തു നിരന്തരം റെയ്ഡ്‌ നടത്തി. എണ്‍പതാം മിനിട്ടില്‍ പെനല്‍റ്റി ബോക്സിനടുത്തു നിന്നു ബെഹ്‌റാമിയുടെ തകര്‍പ്പന്‍ ഷോട്ട്‌ പീറ്റര്‍ ചെക്ക്‌ തട്ടിയകറ്റിയപ്പോള്‍ പകരക്കരനായി ഇറങ്ങിയ യോഹാന്‍ വാന്‍ലാന്താന്‍ ആഞ്ഞടിച്ച പന്ത്‌ ഗോള്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത്‌ സ്വിറ്റ്സര്‍ലാന്‍റിന്‍റെ നിര്‍ഭാഗ്യമായി

ഇടവേളയ്ക്കു നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചെക്ക്‌ പ്രതിരോധ താരം സെഡ്നെക്ക്‌ ഗ്രിഗേറയുമായി കൂട്ടിയിയിടിച്ച്‌ മുട്ടിനു പരുക്കേറ്റ്നായകന്‍ ഫ്രെയ്‌ പുറത്തു പോയത്‌ ആതിഥേയരെ വിഷമത്തിലാക്കി.

സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ചടുലമായ കളിക്കു മുന്നില്‍ ആദ്യപകുതിയില്‍ ചെക്ക് പട പകച്ചുപോയി. യാന്‍ കോളറെ മുന്നില്‍ നിര്‍ത്തി മധ്യനിരയില്‍ കളി നിയന്ത്രിച്ചു പന്ത് വിടാതെ സൂക്ഷിക്കുന്ന തന്ത്രം ഫലപ്രദമായില്ലെന്നു മാത്രമല്ല,അവര്‍ക്ക് പ്രതിരോധത്തിലേക്ക് പിന്‍‌വലിയേണ്ടിയും വന്നു

Share this Story:

Follow Webdunia malayalam