ഒരു തുണിക്കടയില്‍ പോയാല്‍ നിങ്ങളുടെ കണ്ണ് ഏത് നിറത്തിലുള്ള തുണിയിലേക്ക് ആകും ആദ്യം പോകുക ? നിങ്ങള്‍ ഉപയോഗിക്കുന്ന ഏത് തരത്തിലുള്ള വസ്ത്രത്തിലും നിങ്ങളുടെ ഇഷ്ടം നിറത്തിന്റെ സാന്നിധ്യം ഉണ്ടാകാനാണ് സാധ്യത. ആകര്‍ഷകകരമായ ഓരോ നിറങ്ങള്‍ക്കും പറയാന്‍ ചിലതുണ്ട്. അത് ചിലപ്പോള്‍ നിങ്ങളുടെ സ്വഭാവവുമായി ചേര്‍ത്ത് വായിക്കാവുന്നതുമാണ്.
വെള്ള
പുതിയ തുടക്കമേകാന്‍ വെള്ള നിറത്തിനാകും. ശുദ്ധവും വൃത്തിയുള്ളതുമായ നിറമാണ് വെള്ള.
വെള്ള വസ്ത്രം ധരിക്കുന്നവര്‍ സത്യസന്ധരും സുതാര്യരുമാണ്.
കറുപ്പ്
കറുപ്പ് തിരഞ്ഞെടുക്കുന്നവര്‍ ശക്തരും സ്വതന്ത്രരുമാണ്. ഇമോഷന്‍ ഉള്ളില്‍ ഒതുക്കി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നവരാണ്. നിഗൂഢത അധികാരം എന്നിവയെ കറുപ്പ് സൂചിപ്പിക്കുന്നു.
പച്ച
ഭൂമിയോളം താഴാന്‍ ആഗ്രഹിക്കുന്നവരാണ് പച്ചനിറം തെരഞ്ഞെടുക്കുന്നവര്‍.സ്ഥിരതയ്ക്കും ശാന്തതയ്ക്കും വേണ്ടി ഇവര്‍ ആഗ്രഹിക്കും.
പ്രകൃതിയുടെയും വളര്‍ച്ചയുടെയും നിറമാണ്.
ഓറഞ്ച്
ഊര്‍ജ്ജസ്വലമായ നിറമാണ് ഓറഞ്ച്. ഇവര്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുകയും സാമൂഹ്യമായി ഇടപെടുകയും ചെയ്യും.
നീല
നീല നിറം പൊതുവേ ശാന്തമായ നിറമാണ്. ഈ നിറം തിരഞ്ഞെടുക്കുന്നവര്‍ വിശ്വസനീയരും സ്ഥിരതയുള്ളവരുമാണ്. യോജിപ്പാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.
ചുവപ്പ്
തന്നിലേക്ക് ശ്രദ്ധ വരുന്നത് ഇഷ്ടപ്പെടുന്നവരാണ് ചുവപ്പ് നിറം തെരഞ്ഞെടുക്കുന്നവര്‍.ഊര്‍ജ്ജസ്വലമായ നിറമാണ് ചുവപ്പ്. ഈ വസ്ത്രം ധരിക്കുമ്പോള്‍ ആത്മവിശ്വാസം ഉള്ള ആളെ പോലെ തോന്നിപ്പിക്കും.
മഞ്ഞ
തിളക്കമുള്ളതും സന്തോഷപ്രദവുമായ നിറമാണ് മഞ്ഞ. സന്തോഷം, ശുഭാപ്തി വിശ്വാസം, സര്‍ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട നിറമാണ് മഞ്ഞ
പിങ്ക്
സ്‌നേഹം, അനുകമ്പ, ദയ എന്നിവയുമായി ബന്ധപ്പെട്ട നിറമാണ്. ഈ നിറം ധരിക്കുന്നവര്‍ക്ക് കരുതല്‍ ഉള്ളവരും സൗമ്യരുമായി കാണപ്പെടാം.