Webdunia - Bharat's app for daily news and videos

Install App

വീട്ടിലുണ്ടാക്കാം, മേക്കപ്പ് റിമൂവര്‍ !

നൈല മേരി
വെള്ളി, 17 ജനുവരി 2020 (16:04 IST)
വിവാഹം, പിറന്നാൾ തുടങ്ങി ആഘോഷങ്ങൾ എന്തുമാകട്ടെ തിളങ്ങണമെങ്കിൽ ഒരിത്തിരിയെങ്കിലും മേക്കപ് ഇല്ലാതെ പറ്റില്ല. നാച്ചുറൽ ബ്യൂട്ടിയിൽ വിശ്വസിക്കുന്നവർ പോലും വിശേഷ ദിവസങ്ങളിൽ മേക്കപ് ഇടാറുണ്ട്. മേക്കപ്പ് ചെയ്ത്കഴിഞ്ഞാല്‍ അത് റിമൂവ് ചെയ്യുന്നത് വളരെ പാടാണ്. സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ചാല്‍ സ്‌കിന്നില്‍ നിന്നും മേക്കപ്പ് അംശം പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കില്ല.
 
അതിനാല്‍ തന്നെ മിക്കവരും വിപണിയില്‍ നിന്നും വാങ്ങിക്കുന്ന മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതൊക്കെ പലതരം അലര്‍ജികള്‍ക്ക് കാരണമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. എന്തായാലും, വെറുതേ ഇത്തരം വസ്തുക്കൾ വാങ്ങി പണം കളയണ്ട, മേക്കപ് റിമൂവർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളൂ. എങ്ങനെയാണെന്ന് നോക്കാം.
 
തേന്‍, ബേക്കിങ് സോഡ എന്നിവ കൊണ്ട് മേക്കപ് റിമൂവര്‍ ഉണ്ടാക്കാം. ഒരു ചെറിയ തുണികഷ്ണത്തിലേക്ക് ഒരു സ്പൂണ്‍ തേന്‍ ഒഴിച്ച് അതില്‍ കുറച്ച് ബേക്കിങ് സോഡ വിതറി ഉപയോഗിച്ചാല്‍ മതി. പാലില്‍ മുക്കിയ പഞ്ഞി കൊണ്ട് മേക്കപ്പ് തുടയ്ക്കുക. ശേഷം ചൂടുവെള്ളത്തില്‍ കഴുകുക, മേക്കപ്പ് പൂര്‍ണമായും ഇല്ലാതാകുമ. 
 
ചർമം സോഫ്റ്റായവർ ഒലീവ് ഓയിൽ പുരട്ടാവുന്നതാണ്. അല്ലാത്തവർ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

നിലക്കടല തൊലി കളഞ്ഞാണോ കഴിക്കുന്നത്? ഇതറിയാതെ പോകരുത്

അടുത്ത ലേഖനം
Show comments