Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെറ്റമ്മ ഏഴാം വയസിൽ ഉപേക്ഷിച്ച് പോയപ്പോൾ തണലായത് രണ്ടാനമ്മ; അവരാണ് എന്റെ ജീവിതമെന്ന് ലത്തീഫ

പെറ്റമ്മ ഏഴാം വയസിൽ ഉപേക്ഷിച്ച് പോയപ്പോൾ തണലായത് രണ്ടാനമ്മ; അവരാണ് എന്റെ ജീവിതമെന്ന് ലത്തീഫ

നീലിമ ലക്ഷ്മി മോഹൻ

, തിങ്കള്‍, 13 ജനുവരി 2020 (17:46 IST)
സമൂഹത്തിൽ നമുക്ക് ചുറ്റിനുമുള്ളവരുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് ജീവിതങ്ങളാണുള്ളത്. അത്തരത്തിൽ പൊരുതി ജീവിച്ച് ഇപ്പോൾ സഹായവും പ്രാർത്ഥനയും കാത്ത് കിടക്കുന്ന ഒരു അമ്മയുണ്ട്. ലത്തീഫ എന്ന യുവതിയാണ് തന്റെ ജീവിതത്തിന്റെ കണ്ണീരുപ്പും മധുരവുമെല്ലാം ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ലത്തീഫയുടെ ഏഴാം വയസിൽ പെറ്റമ്മ അവരെ ഉപേക്ഷിച്ച് പോവുകയും, അച്ഛൻ പിന്നീട് വിവാഹം കഴിച്ച് കൊണ്ട് വന്ന രണ്ടാനമ്മ സ്വന്തം അമ്മയേക്കാൾ അധികം സ്നേഹിക്കുകയും ചെയ്ത കഥയാണ് ലത്തീഫ പങ്കുവെച്ചിരിക്കുന്നത്. 
 
ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
 
‘എന്റെ ഏഴാം വയസ്സിലാണ് അച്ഛന്‍ രണ്ടാമത് വിവാഹം കഴിച്ചതായി അറിഞ്ഞത്. എന്നെ പ്രസവിച്ച അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോയിരുന്നു. എനിക്ക് അന്ന് ഒരു കാര്യത്തിലും ഉറപ്പില്ലായിരുന്നു. മാത്രമല്ല, രണ്ടാനമ്മയോടൊപ്പം എങ്ങനെ ജീവിക്കുമെന്ന് അറിയില്ലായിരുന്നു. അവര്‍ക്ക് സ്വന്തമായി രണ്ട് പെണ്‍മക്കളുണ്ടായിരുന്നു. പക്ഷെ, ഞാന്‍ വിചാരിച്ചതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍.
 
 
എനിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതായി അറിയുന്നത്. എന്നെ പ്രസവിച്ച എന്റെ അമ്മ എന്നേയും അച്ചനേയും ഉപേക്ഷിച്ച് പോയിരുന്നു. എനിക്ക് അന്ന് ഒന്നിനേക്കുറിച്ചും അറിയില്ലായിരുന്നു. രണ്ടാനമ്മയ്ക്കൊപ്പം എങ്ങനെ ജീവിക്കുമെന്നും എനിക്കറിയില്ലായിരുന്നു. അവർക്ക് വേറെ രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. പക്ഷേ, ഞാൻ വിചാരിച്ചതിലും വ്യത്യസ്തമായിരുന്നു കാര്യങ്ങൾ. 
 
സ്വന്തം അമ്മ നൽകുന്നതിനേക്കാൾ കരുതലും സ്നേഹവും രണ്ടാനമ്മ എനിക്ക് നൽകി. അവരുടെ സ്വന്തം ചോരയെന്ന രീതിയിലായിരുന്നു എന്നെ കണ്ടിരുന്നത്. ഒന്നിലും ഒരു കുറവും വരുത്തിയില്ല. അവരുടെ സ്വന്തം മക്കൾക്ക് നൽകിയിരുന്നതെല്ലാം എനിക്കും തന്നു. ഒന്നിലും തിരിച്ചുവ്യത്യാസം കാണിച്ചില്ല. എന്റെ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെല്ലാം അവർ വളരെയധികം ശ്രദ്ധിച്ചു.  
 
അച്ഛൻ ഞങ്ങളെ നോക്കുന്നത് നിർത്തുകയും മദ്യപാനം ആരംഭിക്കുകയും ചെയ്തപ്പോൾ ഒരു പാചകക്കാരിയുടെ ജോലി അവർ ഏറ്റെടുത്തു. ആദ്യമൊക്കെ ശമ്പളമായി ലഭിച്ചിരുന്നത് കുറച്ച് ചാക്ക് അരിയായിരുന്നു. ദാരിദ്ര്യത്തിനിടയിലും അവർ ഞങ്ങളെ സ്കൂളിൽ ചേർത്തു. സ്കൂളിൽ വിദ്യാഭ്യാസവും ഭക്ഷണവും സൌജന്യമായിരുന്നു. ഒരു മാസത്തിൽ 6000 രൂപ ശമ്പളം കിട്ടിത്തുടങ്ങിയപ്പോൾ അതിൽ ഭൂരിഭാഗവും ഞങ്ങൾ മക്കളുടെ ഭാവിക്കായി സ്വരുക്കൂട്ടി വെയ്ക്കാൻ തുടങ്ങി.  
 
പ്ലസ് ടു വരെ ഞാൻ ആ സ്കൂളിൽ തുടർന്നു. ശേഷം ഹൈദരാബാദിലെ ഒരു കോൾ സെന്ററിൽ ജോലി കിട്ടി അവിടേക്ക് പോയി. സാലറിയിലെ ഭൂരിഭാഗവും ഞാൻ വീട്ടിലേക്കയച്ചു. അവരും എന്റെ സഹോദരിമാരും നല്ല ജീവിതം നയിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു.  
 
എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം എനിക്ക് പിത്തസഞ്ചിയില്‍ ഒരു ശസ്ത്രക്രിയ ആവശ്യമായിവന്നു. ജോലി വഴി ലഭിച്ച ഇൻഷൂറൻസ് ഉണ്ടായിരുന്നതിനാൽ ചികിത്സയുടെ പകുതി തുക ഇളവായി കിട്ടി. പക്ഷേ, എന്നാലും 40000 രൂപ എനിക്കാവശ്യമായി വന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ, വല്ലാത്തൊരു ടെൻഷനിൽ ആയിരുന്നു ഞാൻ. അപ്പോഴാണ് സഹായവുമായി എന്റെ രണ്ടാനമ്മ വന്നത്. എന്റെ സഹോദരിമാർക്കായി, അവരുടെ നല്ല ഭാവിക്കായി കരുതിവെച്ചിരുന്ന എല്ലാ പണവും അവർ എനിക്ക് നൽകി. ഒരു ബുദ്ധിമുട്ടുമില്ലാതെ. അവരുടെ യഥാര്‍ത്ഥ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്.
 
പക്ഷേ, ജീവിതം വീണ്ടും മോശമായി തുടങ്ങി. കുറച്ച് മാസങ്ങൾക്ക് ശേഷം എന്റെ രണ്ടാനമ്മയ്ക്ക് അലസമായ വയറുവേദന അനുഭവപ്പെട്ടു തുടങ്ങി. കഠിനമായ ജോലി ചെയ്യുന്നതിന്റെ ആകാമെന്ന് ഡോക്ടർ പറഞ്ഞു. വേദനസംഹാരി കഴിച്ച് വിശ്രമിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർക്ക് വേദയ്ക്ക് മാത്രം ശമനമുണ്ടായില്ല. അതോടെ ഞങ്ങൾ മറ്റൊരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. അമ്മയുടെ സുഷുമ്നാ നാഡിയില്‍ ട്യൂമര്‍ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. അതവരെ പതിയെ കൊന്നു കൊണ്ടിരിക്കുകയായിരുന്നു. ലക്ഷങ്ങള്‍ ചിലവാകുന്ന ശസ്ത്രക്രിയ മാത്രമാണ് ഇനി ഏക ആശ്രയം.
 
ചെന്നൈയിലെ ആശുപത്രിയിൽ അവർ ചികിത്സ തേടി. അതിനായി സ്വർണം വിൽക്കേണ്ടി വന്നു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നു. എന്നിട്ടും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ ഞങ്ങൾക്ക് ആയില്ല. ഞാനും എന്റെ സഹോദരിമാരും ഞങ്ങളാൽ കഴിയുന്ന പോലെ എല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും ഫലം കണ്ടില്ല. സഹായം ചോദിക്കാൻ ഇനി ആരും ബാക്കി ഉണ്ടായിരുന്നില്ല. പക്ഷേ, അമ്മയെ രക്ഷപെടുത്താൻ വേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നു. 
 
ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് പലപ്പോഴും അവർ പറഞ്ഞു, ‘എന്റെ ചികിത്സയ്ക്കായി പണം ചിലവഴിക്കരുത് ലത്തീഫ. പകരം, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിനു വേണ്ടി കരുതിവെയ്ക്കൂ’. പക്ഷേ, അവരില്ലാതെ ഞങ്ങൾക്കൊരു ജീവിതമില്ലെന്നും, അവരില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇവിടെ വരെ എത്തുകയില്ലായിരുന്നുവെന്നും അവർ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവരാണ് ഞങ്ങളുടെ ജീവിതം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷവോമിയെ സ്മാർട്ട് ടിവി വിപണിയിലും എതിരിടാൻ റിയൽമി, ഉടൻ ഇന്ത്യയിലേക്ക് !